പാര്‍ട്ടിയിലെ 'പോക്കിരി രാജാക്ക'ന്മാരും പൊതുജനങ്ങളിലെ 'സങ്കട കുചേല'ന്മാരും...

പാര്‍ട്ടിയിലെ 'പോക്കിരി രാജാക്ക'ന്മാരും പൊതുജനങ്ങളിലെ 'സങ്കട കുചേല'ന്മാരും...
Published on

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 18 സീറ്റില്‍ തോറ്റതും അതേ 18 സീറ്റില്‍ യു ഡി എഫ് ജയിച്ചതും ഇപ്പോഴും പാര്‍ട്ടി തലങ്ങളില്‍ ചര്‍ച്ച ചെയ്തു വരികയാണ്. കേന്ദ്രകമ്മിറ്റി, പോളിറ്റ് ബ്യൂറോ, സംസ്ഥാന കമ്മിറ്റി, വിവിധ ജില്ലാ കമ്മിറ്റികള്‍ എന്നീ തലങ്ങളിലൂടെ സി പി എം ന്റെ കിടന്നും ഇരുന്നുമുള്ള ചര്‍ച്ചകള്‍ 'തുടര്‍ക്കഥ' പരുവത്തിലാണ്. പാര്‍ട്ടിക്കാരെയും സ്വന്തം ഇഷ്ടക്കാരെയും മാത്രം തലോടുകയും വേണ്ടതെല്ലാം നല്‍കി 'സുഖിപ്പിക്കുകയും' ചെയ്യുന്ന പ്രീണനതന്ത്രം ജനത്തിന് അത്ര പിടിക്കാതെ പോയതാണ് പരാജയകാരണ മെന്ന് ചിലര്‍ പറയുന്നുണ്ട്. 'ഭരണവിരുദ്ധവികാരം' എന്നൊരു പദം കീശയിലിട്ടാണ് ജനം പോളിംഗ് ബൂത്തില്‍ പോയതെന്ന് മറ്റുചിലര്‍ക്ക് അഭിപ്രായമുണ്ട്. ആലത്തൂരില്‍ പാര്‍ട്ടിയണികള്‍ മാത്രമല്ല; കോണ്‍ഗ്രസിലെ രമ്യ ഹരിദാസി നെ എതിര്‍ക്കുന്നവരും ഒറ്റക്കെ ട്ടായി മന്ത്രി കെ. രാധാകൃഷ്ണ നെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്തയച്ചതിന്റെ പിന്നില്‍ ഹിഡന്‍ അജണ്ടകളു ണ്ടായിരുന്നുവെന്ന് കേളുവിനെ ദേവസ്വവും പാര്‍ലമെന്ററി കാര്യവും ഒഴിവാക്കി മന്ത്രിപദത്തില്‍ അവരോധിച്ചതോടെ വ്യക്തമായി ട്ടുണ്ട്. മുന്നാക്ക സമുദായക്കാരെ സോപ്പിടാന്‍ മുഖ്യമന്ത്രി നടപ്പാ ക്കിയ ഉഡായിപ്പ് തന്ത്രമായിരു ന്നു രാധാകൃഷ്ണനെ സ്ഥാനാര്‍ ത്ഥിയാക്കിയതിനു പിന്നിലെന്ന് മറ്റു ചിലര്‍ ഇപ്പോള്‍ സംശയിക്കു ന്നു. പട്ടികജാതി വര്‍ഗക്കാര്‍ക്കു ള്ള ധനവിഹിതം വകമാറ്റി ചെല വഴിക്കാന്‍ സമ്മതിക്കാതിരുന്ന രാധാകൃഷ്ണന്‍ ഡല്‍ഹിക്ക് താവളം മാറ്റിയത് ധനവകുപ്പ് പടക്കം പൊട്ടിച്ച് ആഹ്‌ളാദിച്ച തായും പരദൂഷണചാനലു കളില്‍ വാര്‍ത്തയുണ്ട്.

സമുദായ സംഘടനകള്‍ തോല്പിച്ചു എന്നാണ് ഡല്‍ഹി ചര്‍ച്ചകളില്‍ സി പി എം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് നല്കിയിട്ടുള്ളത്. നട്ടാല്‍ കുരുക്കാത്ത ഈ നുണ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വിലപോവില്ല എന്നതല്ലേ സത്യം? സര്‍ക്കാരിനു നേരെയുള്ള ജനരോഷമാണ് തിരഞ്ഞെടുപ്പു തോല്‍വിക്കു കാരണമെന്നു മനസ്സിലാക്കാന്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പഠിക്കേണ്ട കാര്യമൊന്നുമില്ല.

  • എന്തുകൊണ്ടു തോറ്റു എന്ന ചോദ്യം മാത്രം ബാക്കി

ഇടതുമുന്നണി തിരഞ്ഞെടു പ്പില്‍ എട്ടു നിലയില്‍ അല്ല പതിനെട്ട് നിലയില്‍ (സീറ്റില്‍) പൊട്ടിയിട്ടും ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഇനിയും വേണ്ട വിധം ഗ്രഹിക്കാത്തവര്‍ സി പി എമ്മിലുണ്ട്. ഇടതുമുന്നണി മന്ത്രിസഭയ്ക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങളായി രുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് മുഖ്യപ്രചാരണ ആയുധമാക്കി യത്. ലൈഫ് അഴിമതിയും സ്വപ്ന എന്ന വിവാദനായിക യുടെ വെളിപ്പെടുത്തലായ സ്വര്‍ണ്ണക്കള്ളക്കടത്തുമെല്ലാം ആയുധമാക്കി പിണറായിയെ നേരിട്ട പ്രതിപക്ഷത്തിന് ജനം അന്ന് ചെവി കൊടുത്തില്ല. ഇത്തവണയാകട്ടെ, ക്ഷേമപെന്‍ ഷന്‍ കുടിശ്ശികയടക്കമുള്ള ജനകീയ പ്രശ്‌നങ്ങള്‍ യു ഡി എഫ് അവരുടെ പ്രതിഷേധ ക്കൊടിയടയാളമാക്കി. ജനങ്ങ ളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി പ്രശ്‌ന ങ്ങള്‍ അവതരിപ്പിക്കുന്നതില്‍ യു ഡി എഫ് ഇത്തവണ വിജയിച്ചു. കഴിഞ്ഞ രണ്ട് കൊല്ലത്തിനു ള്ളില്‍ പാവങ്ങളുടെയും സാധാര ണക്കാരുടെയും വീട്ടകങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സില്‍ വര്‍ ലൈനിനായി ബലമായി കുഴിച്ചിട്ട മഞ്ഞക്കുറ്റികള്‍ ഇടതുവോട്ടുകളില്‍ വരുത്തിയ കുറവ് മറികടക്കാന്‍ ഭരണകക്ഷി കള്‍ക്ക് കഴിഞ്ഞതേയില്ല. അര ലക്ഷത്തിലേറെ വീട്ടുമുറ്റയോഗ ങ്ങള്‍, കുടുംബശ്രീ, ഹരിതകര്‍മ്മ സേന, തൊഴിലുറപ്പുകാര്‍, എന്നീ ലേബലുകളുടെ സഹായ ത്തോടെ സി പി എം സംഘടിപ്പിച്ച കാര്യം കൂടി ഇവിടെ ഓര്‍മ്മിക്കണം. ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഫിഫ്റ്റി-ഫിഫ്റ്റി ചാന്‍സ് മാത്രമേ ഇടതുമുന്നണി പ്രതീക്ഷിച്ചിരു ന്നുള്ളൂ. പിന്‍വാതില്‍ നിയമനം, പാര്‍ട്ടിക്കാര്‍ക്കുള്ള മറ്റ് സാമ്പ ത്തിക സഹായങ്ങള്‍, ഭരണ യന്ത്രം പാര്‍ട്ടിക്കാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തി പ്പിക്കല്‍ തുടങ്ങിയ ഹീനതന്ത്ര ങ്ങള്‍ നടപ്പാക്കിയിട്ടും ഇത്ര യേറെ കനത്ത പരാജയം ഏല്‍ക്കേണ്ടി വന്നതിന് 'മുടന്തന്‍ ന്യായങ്ങള്‍' പറഞ്ഞ് സാമാന്യ വല്‍ക്കരിക്കുന്നത് കമ്മ്യൂണിസ്റ്റു കാരുടെ സ്ഥിരം ശൈലിയായി മാറുന്നതില്‍ ജനാധിപത്യത്തെ സ്‌നേഹിക്കുന്നവര്‍ ദുഃഖിത രാണ്. 'ജനങ്ങളുടെ തെറ്റിദ്ധാര ണ' മാറ്റാന്‍ സി പി എം ശ്രമിക്കു മെന്നാണ് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് ഏറ്റവും ഒടുവിലായി മാധ്യമങ്ങളോട് ഏറ്റുപറഞ്ഞത്. പാര്‍ട്ടിക്കല്ല ജനങ്ങള്‍ക്കാണ് തെറ്റുപറ്റിയ തെന്ന ധ്വനി ഈ വാക്കുകളി ലുണ്ട്, എന്തൊരു നാണംകെട്ട നിലപാടാണിത്?

  • പാര്‍ട്ടി പോക്കിരികളും ജനങ്ങളിലെ സങ്കട പരാതിക്കാരും

കണ്ണൂര്‍ ജില്ലയിലെ സി പി എമ്മില്‍ ജയരാജന്‍ - മനു തോമസ് പോരാട്ടം സംബന്ധിച്ച പ്രശ്‌നം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യാതെ സംസ്ഥാന കമ്മിറ്റിക്ക് വിട്ടതായി മാധ്യമങ്ങള്‍ പറയുന്നു. കൂട്ടുകാരുമൊത്ത് അടിപൊളി കേക്ക് നിര്‍മ്മിച്ച് വിപണി കൈയടക്കിയ ആളാണ് ഡി വൈ എഫ് ഐ യുടെ മുന്‍ നേതാവായ മനു തോമസ്. പി ജെ ആര്‍മി, റെഡ് ആര്‍മി തുടങ്ങിയ സൈബര്‍ സേനകളുടെ മറവിലിരിക്കുന്ന നാട്ടുരാജാവാണ് പി ജയരാജന്‍. ജയരാജനോ, മകന്‍ ജെയിന്‍ രാജോ അഴിമതിക്കാരല്ലെന്ന പൊതുജനാഭിപ്രായത്തിനു നേരെ മനു തോമസ് എറിഞ്ഞ ബോംബ് നിര്‍മ്മിച്ചത് തിരുവനന്തപുരത്തെ എ കെ ജി സെന്ററിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ട്. ടി പി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കണമെന്ന് ശിപാര്‍ശ ചെയ്ത കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയുടെ ചെയര്‍മാനാണ് പി ജയരാജന്‍. എന്നാല്‍ കേരള ഹൈക്കോടതി അടുത്ത 20 വര്‍ഷത്തേക്ക് ഒരു കാരണവശാ ലും ടി പി വധക്കേസ് പ്രതികള്‍ പുറംലോകം കാണരുതെന്ന് വിലക്കിയിരുന്നു. പാര്‍ട്ടി തിരഞ്ഞെടുപ്പ് തോല്‍വിയുടെ ശരശയ്യയിലായിരിക്കെ എന്തിന് ജയരാജന്‍ ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നു?

കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള 600 രൂപ പെന്‍ഷന്‍ പോലും നല്‍കാതെ വര്‍ഷം തോറും വെറുതെ വാടകയ്‌ക്കെടുത്തിരിക്കുന്ന ഹെലികോപ്റ്ററിന് കോടികള്‍ വാടകയായി നല്‍കുന്ന ഈ ഭരണകൂടം കേരള ചരിത്രത്തില്‍ എന്തു പേരില്‍ അറിയപ്പെടുമാവോ?

  • ഗുണ്ടകളെ തൊട്ടിലാട്ടാം പാവങ്ങളെ പന്തുരുട്ടാം

ഗുണ്ടകളെ തൊട്ടിലാട്ടുന്ന തിരക്കില്‍ ഭരണകൂടം മറന്നു പോയ സങ്കട കുചേലന്മാരാണ് യഥാര്‍ത്ഥത്തില്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ വീരഗാഥ ചമച്ചത്. 55 ലക്ഷം പേരാണ് കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍. അവരുടെ മുതുപ്‌രാക്കാണ് ഇത്തവണത്തെ ഭരണമുന്നണിയുടെ 'ലോകതോല്‍വി'ക്ക് കാരണം. വാര്‍ധക്യ വിധവാ പെന്‍ഷനുകള്‍ കൂടാതെ കഴിഞ്ഞ ആറുമാസം മുതല്‍ 13 മാസം വരെ മുടങ്ങിക്കിടക്കുന്ന പെന്‍ഷനുകളുടെ കണക്ക് കേട്ടാല്‍ ചങ്ക് പൊള്ളും. ക്ഷേമനിധി പെന്‍ഷന്‍കാരുടെ അംശാദായം വാങ്ങി ഖജനാവിലിട്ടതിനുശേഷം കൈമലര്‍ത്തി കാണിക്കുകയാണ് ഇപ്പോള്‍ ധനമന്ത്രി. കെട്ടിട നിര്‍മ്മാണത്തൊഴിലാളികളില്‍ നിന്നും കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും പിരിച്ചെടുത്ത 1500 കോടി എവിടെപ്പോയെന്ന് സര്‍ക്കാരിനറിയില്ല. തോട്ടം, കയര്‍, കശുവണ്ടി, തയ്യല്‍, കള്ളുചെത്ത്, കശുവണ്ടി, ബീഡി, വ്യാപാരികള്‍ തുടങ്ങിയ മേഖലയിലെ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി ഈ സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കി യിട്ടില്ല. എന്തിന് കിടപ്പുരോഗി കളെ പരിചരിക്കുന്നവര്‍ക്കുള്ള 600 രൂപ പെന്‍ഷന്‍ പോലും നല്‍കാതെ വര്‍ഷം തോറും വെറുതെ വാടകയ്‌ക്കെ ടുത്തിരിക്കുന്ന ഹെലികോപ്റ്റ റിന് കോടികള്‍ വാടകയായി നല്‍കുന്ന ഈ ഭരണകൂടം കേരള ചരിത്രത്തില്‍ എന്തു പേരില്‍ അറിയപ്പെടുമാവോ?

  • ജീവനക്കാരുടെ ആനുകൂല്യങ്ങളും 'സ്വാഹ!'

സര്‍ക്കാര്‍ ജീവനക്കാരും ഈ സര്‍ക്കാരിനെതിരെ കട്ടക്കലിപ്പി ലാണ്. എട്ടു വര്‍ഷത്തെ ഇടതുഭരണകാലയളവില്‍ ജീവനക്കാരുടെ 15 മാസത്തെ ശമ്പളമാണ് ആവിയായി പോയത്. ഡി എ ഇനത്തിലാകട്ടെ ഓരോ മാസവും ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളത്തില്‍ അഞ്ചില്‍ ഒരു ഭാഗം എന്ന കണക്കില്‍ സര്‍ക്കാര്‍ വിഴുങ്ങിക്കഴിഞ്ഞു. ജീവനക്കാര്‍ക്ക് ഒട്ടും സഹായകരമല്ലാത്ത പദ്ധതിയായ മെഡിസെപ്പിന്റെ പേരില്‍ 500 രൂപയും സര്‍ക്കാര്‍ പിഴിയുന്നു. പങ്കാളിത്ത പെന്‍ഷന്‍ എന്ന തട്ടിപ്പ് പദ്ധതിയനുസരിച്ച് ശമ്പളത്തിന്റെ 10 ശതമാനവും 'സ്വാഹ'യാണിപ്പോള്‍. ഇതെല്ലാം യു ഡി എഫ് ഭരിക്കുന്ന കാലത്തായിരുന്നെങ്കിലോ? സര്‍ക്കാര്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റ് കത്തിച്ചേനെ. ഇപ്പോള്‍ അതുവയ്യല്ലോ, 'മ്മടെ സര്‍ക്കാരല്ലേ', വല്ലപ്പോഴും ഒരു 'പ്രതിഷേധ പ്രസ്താവന' ഇറക്കാം. അതിനപ്പുറം പോകാന്‍ വയ്യ. എന്റമ്മോ, അടുത്തെ ങ്ങാനും പെട്ടുപോയാല്‍ കത്തിക്കരിയുമെന്ന ഗോവിന്ദന്‍ മാഷിന്റെ മുന്നറിയിപ്പ് എല്ലാ ഇടതുസഖാക്കളും കേട്ടിട്ടുണ്ട ല്ലോ. മിണ്ടാതെ, ഉരിയാടാതെ പാര്‍ട്ടി പത്രത്തിന്റെ 'വാര്‍ഷിക വരി'യടച്ച് മിണ്ടാതിരുന്നോളി! ഇല്ലെങ്കില്‍ 'കുത്തിരിക്കാന്‍' ചന്തി പോലുമുണ്ടാവില്ല. കാരണം, ബോംബിന്റെ കാര്യമെല്ലാം സഖാക്കളെങ്ങനെ മറക്കാന്‍? അല്ലേ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org