സ്‌നേഹനാഗരികത കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുക

സ്‌നേഹനാഗരികത കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുക

സീസറിനുള്ളതു സീസറിനു കൊടുക്കുക എന്നു പറഞ്ഞു തര്‍ക്കത്തിന് അതീതനായി മാറുന്ന ക്രിസ്തുവിനെ ബൈബിളില്‍ നാം കാണുന്നു. നാണയത്തിലുള്ളതു സീസറിന്റെ രൂപമാണ്. നികുതി അടയ്ക്കുക എന്നത് നമുക്കെല്ലാവര്‍ക്കും ബാധകമായ കാര്യമാണ്. എന്നാല്‍, നമ്മളെല്ലാവരും നമ്മുടെ ഉള്ളില്‍ മറ്റൊരു രൂപം വഹിക്കുന്നുണ്ട് എന്ന വസ്തുതയിലേക്കും അതു വിരല്‍ ചൂണ്ടുന്നു. ദൈവത്തിന്റെ രൂപമാണത്. നമ്മുടെ ആത്മാവിലും ഹൃദയത്തിലും ദൈവത്തെ നാം സംവഹിക്കുന്നു. അതിനാല്‍ നമ്മുടെ ജീവിതത്തിനും അസ്തിത്വത്തിനും നമുക്കു കടപ്പാടുള്ളതു ദൈവത്തോടാണ്, അവിടുത്തോടു മാത്രമാണ്.
രാഷ്ട്രീയ, മത മണ്ഡലങ്ങള്‍ തമ്മിലുള്ള അന്തരം യേശുവിന്റെ ഈ വാക്കുകളില്‍ തെളിയുന്നുണ്ട്. വിശ്വാസികളുടെ ദൗത്യത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതു വ്യക്തമാക്കുന്നു. നികുതി അടയ്ക്കുകയും രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുകയും ചെയ്യുക പൗരന്മാരുടെ കടമയാണ്. അതേസമയം ദൈവത്തിന്റേതായ കാര്യങ്ങളില്‍ അവിടുത്തെ അവകാശം മാനിക്കണം. മനുഷ്യജീവിതത്തിലും ചരിത്രത്തിലും ദൈവത്തിന്റെ പ്രഥമസ്ഥാനം അംഗീകരിക്കണം.
സ്വന്തം കാലഘട്ടത്തിലെ മനുഷ്യരോടു ദൈവത്തെ കുറിച്ചു സംസാരിക്കുകയും അവിടുത്തേക്കു സാക്ഷ്യം വഹിക്കുകയുമാണു നമ്മുടെ ദൗത്യം. സമൂഹത്തില്‍ സജീവസാന്നിദ്ധ്യമാകാന്‍ ജ്ഞാനസ്‌നാനത്തിന്റെ ശക്തിയാല്‍ നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. നീതിനിഷ്ഠവും സാഹോദര്യപൂര്‍ണവുമായ സ്‌നേഹ നാഗരികത കെട്ടിപ്പടുക്കുന്നതിനു സ്വന്തമായ സംഭാവനകള്‍ നല്‍കിക്കൊണ്ട് വിനയത്തോടും ധീരതയോടും കൂടി പരിശ്രമിച്ചുകൊണ്ടിരിക്കുക.
(ത്രികാല പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org