നാടകീയത നിറഞ്ഞ ഹിസ്ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍

നാടകീയത നിറഞ്ഞ ഹിസ്ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍
Published on
  • ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍

    ക്ലിനിക്കല്‍ ഹെല്‍ത്ത് സൈക്കോളജിസ്റ്റ്

    & പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍

വര്‍ണശബളമായ നാടകീയതയോടെ സെറിന്‍ ഏതാള്‍ക്കൂട്ടത്തിലും ശ്രദ്ധപിടിച്ചുപറ്റും. എവിടെയും ശ്രദ്ധാകേന്ദ്രമാവുക അവളുടെ ആവശ്യമാണ്. അതിനവള്‍ പരമാവധി പരിശ്രമിക്കും. ആണ്‍കുട്ടികളാണ് അവളുടെ കൂട്ടുകാര്‍. ഒട്ടും പരിചയമില്ലാത്തവരോടു പോലും വളരെ എളുപ്പത്തില്‍ പെരുമാറും. എല്ലായിടത്തും അവള്‍ക്ക് മുന്‍പന്തിയില്‍ എത്തണം. അതിന് തടസ്സം വന്നാല്‍ അവള്‍ നീരസം പ്രകടിപ്പിക്കും. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഹോസ്റ്റലിലേക്ക് അവിടുത്തെ നിയമങ്ങളൊന്നും ഗൗനിക്കാതെ രാത്രിയില്‍ അവളുടെ കൂട്ടുക്കാരനെ കാണാന്‍ അവള്‍ എത്തിയപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ അവളെ താക്കീത് ചെയ്യുകയുണ്ടായി. അതില്‍ അവള്‍ ക്ഷുഭിതയായി ഇറങ്ങിപ്പോയി. ഹിസ്ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്ന വ്യക്തിത്വ വൈകല്യത്തിന്റെ ലക്ഷണങ്ങളാണ് സെറിനില്‍ കാണുന്നത്. സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

ഇത്തരം പെരുമാറ്റ വൈകല്യം ഉള്ളവര്‍ വികാരങ്ങളെ നിയന്ത്രിക്കുന്നതില്‍ കുറവുള്ളവരും മറ്റുള്ളവരെ അവരിലേക്ക് ആകര്‍ഷിക്കുന്നതില്‍ ശ്രദ്ധിക്കുന്നവരുമായിരിക്കും. ലൈംഗിക ആകര്‍ഷണം നല്‍കുന്ന തരത്തിലുള്ള വസ്ത്രധാരണരീതികളും പെരുമാറ്റങ്ങളും കാണിക്കുന്നതില്‍ ഇവര്‍ മുന്‍പന്തിയിലാണ്. സ്വന്തം ആകാരഭംഗിയിലും കഴിവുകളിലും ഇവര്‍ വളരെ അഭിമാനം സൂക്ഷിക്കുന്നവരാണ്. ഇത്തരം കാര്യങ്ങളെ കുറ്റപ്പെടുത്തുന്നത് ഇവരെ അലോസരപ്പെടുത്തുന്നതാണ്.

ഇല്ലാത്ത കഴിവുകള്‍ ഉണ്ടെന്ന് കാണിക്കാനും അതുമൂലം മറ്റുള്ളവരിലേക്ക് ശ്രദ്ധ കൊണ്ടുവരാനും ഇവര്‍ ശ്രമിക്കാറുണ്ട്. മറ്റുള്ളവരുടെ അംഗീകാരം ആഗ്രഹിച്ചുപോകുന്ന ഇവര്‍ വൈകാരിക പക്വത കുറവുള്ളതിനാല്‍ ചതിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്.

ഇവര്‍ക്ക് ഇല്ലാത്ത കഴിവുകള്‍ ഉണ്ടെന്ന് കാണിക്കാനും അതുമൂലം മറ്റുള്ളവരിലേക്ക് ശ്രദ്ധകൊണ്ടുവരാനും ഇവര്‍ ശ്രമിക്കാറുണ്ട്. മറ്റുള്ളവരുടെ അംഗീകാരം ആഗ്രഹിച്ചുപോകുന്ന ഇവര്‍ വൈകാരിക പക്വത കുറവുള്ളതിനാല്‍ ചതിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇവരുടെ കുറവ് മറ്റുള്ളവരുടെ മേല്‍ ആരോപിക്കാനും അതിനനുസരിച്ച് നാടകീയമായി പെരുമാറാനും ഇവര്‍ മിടുക്കരാണ്. സ്ഥിരതയില്ലാത്ത സ്വഭാവവും ഇവരില്‍ കൂടുതലാണ്.

  • ലക്ഷണങ്ങള്‍

തനിക്ക് പ്രാധാന്യം ലഭിക്കാത്ത അവസരങ്ങളില്‍ വലിയ ബുദ്ധിമുട്ട് കാണിക്കുന്നവരാണിവര്‍. അതുപോലെ പലപ്പോഴും പെരുമാറ്റം, ആകര്‍ഷണം നല്കുന്നതും പ്രലോഭിപ്പിക്കുന്നതുമാണ്. ഇടയ്ക്കിടെ മാറുന്നതും ആഴമില്ലാത്തതുമായ വൈകാരിക പെരുമാറ്റങ്ങള്‍ ഇവരില്‍ പ്രകടമാണ്. ആകാരഭംഗിയുപയോഗിച്ച് മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള ശ്രമം, വ്യക്തത ഇല്ലാത്തതും പെട്ടെന്ന് മറ്റുള്ളവരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സംസാരം, പെട്ടെന്ന് മറ്റുള്ളവരെ സ്വാധീനിക്കുന്ന സ്വഭാവം, ശരിയായതും ദൃഢമായതുമായ ബന്ധമാണെന്ന് ഇവര്‍ സ്വയം സങ്കല്പിക്കുന്നു.

  • കാരണങ്ങള്‍

ജനിതകമായ കാരണങ്ങള്‍, തലച്ചോറിലെ സിറട്ടോണിന്റെ അളവിലെ കുറവ്, ഒട്ടോണോമിക് നാഡികളുടെ പ്രവര്‍ത്തന തകരാറുകള്‍ എന്നിവയും, കുട്ടിക്കാല ജീവിതാനുഭവങ്ങള്‍, പ്രതേ്യകിച്ച് തന്നിഷ്ട സ്വഭാവം, വാശി എന്നിവ വളര്‍ന്ന് ഇത്തരം വ്യക്തിത്വ വൈകല്യത്തിലേക്ക് നയിക്കാം.

സിഗ്മണ്ട് ഫ്രോയിഡിന്റെ വീക്ഷണത്തില്‍ ബാല്യകാലത്തെ വികാസത്തിന്റെ ഘട്ടങ്ങളിലുണ്ടാകുന്ന സ്ഥിരപ്രശ്‌നങ്ങളും തടസ്സങ്ങളും വ്യക്തിത്വ വൈകല്യങ്ങള്‍ക്കു കാരണമാകാം. പ്രതേ്യകിച്ച് ലിംഗഘട്ടത്തിലെ (Genital Stage) തടസ്സം ഹിസ്ട്രിയോണിക് വ്യക്തിത്വ വൈകല്യത്തിന് കാരണമാകാം.

  • ചികിത്സാമാര്‍ഗങ്ങള്‍

സമയം ധാരാളം ആവശ്യമായി വരുന്നതും മനഃശാസ്ത്രചികിത്സയ്ക്ക് അത്രവേഗം വഴങ്ങാത്തതുമായ അവസ്ഥയാണ് ഇത്തരം വ്യക്തിത്വ വൈകല്യങ്ങള്‍. എന്നിരുന്നാലും സൈക്കോതെറാപ്പി കൊണ്ട് അനുദിനജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പെരുമാറ്റ വൈകല്യങ്ങളുടെ തീവ്രത കുറയ്ക്കാനും ജീവിതഗുണനിലവാരം വര്‍ധിപ്പിക്കാനും ചികിത്സയ്ക്കും കഴിയും.

ഇവിടെ പ്രധാനമായും വൈരുദ്ധ്യാത്മക സ്വഭാവചികിത്സ (Dialectical Behaviour Therapy), ധൈഷണിക വിശകലനാത്മക ചികിത്സ (Cognitive Analytical Therapy) ധൈഷണിക സ്വഭാവ ചികിത്സ (Cognitive Behaviour Therapy) എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്. അതുപോലെ അനുബന്ധ മനോരോഗങ്ങള്‍ക്കാവശ്യമായ മനോരോഗവിദഗ്ധന്റെ സേവനവും ആവശ്യമായി വരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org