നനഞ്ഞിടം കുഴിക്കുന്നവര്‍

നനഞ്ഞിടം കുഴിക്കുന്നവര്‍

മുമ്പ് ശുശ്രൂഷ ചെയ്തിരുന്ന പള്ളികളില്‍ മനസ്സറിഞ്ഞ് ചിലരെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. സ്ഥലം മാറിപ്പോകുമെങ്കിലും സഹായം സ്വീകരിച്ചവര്‍ വഴി തേടിപ്പിടിച്ച് പുതിയ പള്ളിയിലെത്തുന്നു. ആഗമനോദ്ദേശ്യം സഹായം തന്നെ. അന്ന് സാധിച്ചതുപോലെ സഹായിച്ചു. ഇപ്പോള്‍ പല പള്ളികള്‍ മാറി. റിട്ടയര്‍ ചെയ്തു. എങ്കിലും പഴയ സഹായാഭ്യര്‍ത്ഥനകള്‍ വന്നുകൊണ്ടേയിരിക്കുന്നു.

കൊടുത്തവനോടുതന്നെ ചോദിക്കുക ഒരു ശൈലിയായി മാറിയിരിക്കുന്നു. ഇതു ഭിക്ഷാടനത്തിനു തുല്യമാണ്. പുതിയ ആളുകളോട് ചോദിച്ചു നടന്ന് ബുദ്ധിമുട്ടുന്നതെന്തിന്? തന്നവന്‍റെ അടുത്തുതന്നെ ചെല്ലാന്‍ എന്തെളുപ്പം!

അടുത്തനാളില്‍ ഒരാളോട് ഞാന്‍ ചോദി ച്ചു: എത്രയോ വര്‍ഷമായി ഞാന്‍ പോകുന്ന പള്ളികളിലെല്ലാം നിങ്ങള്‍ വന്നെത്തുന്നു. സഹായത്തിനായി വേറെ ആളുകളോട് നിങ്ങള്‍ക്ക് ചോദിച്ചുകൂടെ? ഞാനൊരിക്കല്‍ കാണിച്ച കാരുണ്യം ഇന്ന് എന്നെ ദുഃഖിപ്പിക്കുന്നു. എന്‍റെ ബുദ്ധിമുട്ടില്‍നിന്ന് പിടിച്ചുവെച്ചതാണ് ഇതിനുമുമ്പ് തന്നതെന്ന് നിങ്ങള്‍ അറിയുന്നില്ല! ഇതൊരു ചൂഷണം തന്നെ. മേലില്‍ എന്‍റെയടുത്തു വരരുത് – എന്നു പറഞ്ഞ് ആ ബന്ധം പിരിയേണ്ടിവന്നു.
ഇതു സുഖകരമായ ഒരനുഭവമല്ല. പക്ഷേ, നമ്മള്‍ അത്തരം സാഹചര്യങ്ങളില്‍ വന്നെത്തുന്നുവെന്നത് ഒരു സത്യം തന്നെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org