Latest News
|^| Home -> Pangthi -> നോമ്പിന്റെ വഴിയിൽ -> സഹനത്തിലൂടെ ഉത്ഥാനത്തിലേക്ക്

സഹനത്തിലൂടെ ഉത്ഥാനത്തിലേക്ക്

Sathyadeepam

സി സോജ മരിയ CMC

സഹനത്തെ ജീവിതത്തോട് ചേര്‍ത്ത് പിടിച്ച്, കുരിശിന്‍റെ വഴി ധ്യാനിച്ച്, രക്ഷയിലേക്ക് ചുവടുവയ്ക്കാനുള്ള ക്ഷണമാണ് ഓരോ നോമ്പുകാലവും. യേശുനാഥന്‍റെ പീഢാസഹനവും കുരിശുമരണവും ഉത്ഥാനവും ആഴപ്പെട്ട വിചിന്തന വിഷയങ്ങളാകുമ്പോള്‍ സ്വജീവിതത്തിലെ പീഡകളെയും കുരിശുകളെയും മരണങ്ങളെയും രക്ഷാകരമാക്കി, എങ്ങനെ ഉത്ഥാനാനുഭവത്തിലേക്ക് ഉള്‍പ്രവേശിക്കാം എന്ന് ഈ കാലം പ്രത്യേകമായി നമ്മെ ഓര്‍മ്മപ്പെടു ത്തുന്നു.

സഹനത്തിനായുള്ള ഒരുക്കം
സഹനങ്ങള്‍ മനുഷ്യനെ അസ്വസ്ഥതപ്പെടുത്തുന്ന, അനുദിന ജീവിതത്തിലെ യാഥാര്‍ഥ്യങ്ങളാണ്; ജീവിതത്തിന്‍റെ അനിവാര്യതകളാണ്. ഓരോരുത്തര്‍ക്കും ഓരോ വിധത്തിലും തരത്തിലും കാലത്തിലും ദൈര്‍ഘ്യത്തിലും ആണെന്ന് മാത്രം. സന്തോഷങ്ങളേക്കാള്‍ മനുഷ്യരെ ഒന്നിപ്പിക്കുന്നതും ചേര്‍ത്തു നിര്‍ത്തുന്നതും സങ്കടങ്ങളാണ്. മനുഷ്യന്‍റെ സ്ഥായിയായ ഭാവം വേദനയാണെന്നു പോലും നിരീക്ഷണമുണ്ട്. സഹനങ്ങള്‍ക്ക് അര്‍ത്ഥവും മൂല്യവും ഉണ്ട് എന്ന തിരിച്ചറിവ് സഹനാനുഭവങ്ങളില്‍ സ്വയം നഷ്ടപ്പെടാതിരിക്കാന്‍ നമുക്കൊക്കെ ആവശ്യവുമാണ്. ക്രിസ്തുവിന്‍റെ സഹനങ്ങള്‍, മനുഷ്യന്‍റെ, എന്‍റെ സഹനങ്ങള്‍ക്ക് അര്‍ഥം കണ്ടെത്താനുള്ള ഒരു പാഠപുസ്തകമാണ്.

സഹനങ്ങള്‍ ഏറ്റെടുക്കാന്‍ മനസ്സിനെ ഒരുക്കുക എന്നത് ഒരു കലയാണ്. ഒന്നല്ല, മൂന്ന് തവണയാണ് പീഡാസഹനത്തെപ്പറ്റി യേശു തന്‍റെ കൂട്ടുകാരോട് പറയുന്നത്. അവന്‍ മനസ്സ് സജ്ജമാക്കിക്കൊണ്ടേയിരുന്നു. സഹനങ്ങള്‍ സ്വീകരിക്കാന്‍ ഒരുക്കമുള്ള ഹൃദയം എനിക്കും ആവശ്യമാണെന്ന് സാരം. ജീവിതത്തിന്‍റെ കയ്പുകള്‍ ഉള്‍ക്കൊള്ളാന്‍ ഹൃദയത്തെ ഞാന്‍ പഠിപ്പിക്കേണ്ടതുണ്ട്; അതിനെ പറ്റി സംസാരിക്കേണ്ടതുണ്ട്; സ്വപ്നം കാണേണ്ടതുണ്ട്; പ്രതീക്ഷിക്കേണ്ടതുണ്ട്. അപ്പോള്‍ പിന്നെ അത് സംഭവിക്കുമ്പോള്‍ ഞാന്‍ അന്ധാളിക്കുകയില്ല, അസ്വസ്ഥതപ്പെടുകയില്ല, മനോനില തെറ്റുകയില്ല.

സഹനത്തിന്‍റെ ശക്തി
സഹനങ്ങളെ നേര്‍ക്കുനേര്‍ ദര്‍ശിച്ചപ്പോള്‍ എന്തായിരുന്നു യേശുവിന്‍റെ മനോഭാവം? സങ്കടങ്ങളുടെ പാദപതനം കേട്ടുകൊണ്ടാണ് അവന്‍ ഗത്സെമനിയിലെ പാറപ്പുറത്തു കമിഴ്ന്നു വീഴുന്നത്. തൊട്ടടുത്തെത്തിയിരിക്കുന്ന, തന്നെ മുഴുവനായി എത്തിപ്പിടിക്കാന്‍ കൈനീട്ടുന്ന വേദനകളുടെ കടല്‍തീരത്തു നിന്ന്, മനുഷ്യപുത്രന്‍ സ്വര്‍ഗത്തിലേക്ക് കണ്ണുകളുയര്‍ത്തുന്നു; പ്രാര്‍ത്ഥനയിലേക്കു ഹൃദയം സമര്‍പ്പിക്കുന്നു. കൂടെയുണ്ടായിരിക്കണം എന്നാഗ്രഹിച്ചവരെ അവന്‍ കൂട്ടിനായി വിളിക്കുന്നുണ്ട്. അവരോടും പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടുന്നുണ്ട്. സഹനങ്ങളുടെ ഗത് സെമനികളില്‍ പ്രാര്‍ത്ഥന മാത്രമാണ് നമുക്കും ശരണം. ജീവിതത്തെ മുഴുവന്‍ ദൈവത്തിലേക്ക് എറിഞ്ഞു കൊടുത്തിട്ട്, പരുപരുത്ത യാഥാര്‍ഥ്യങ്ങളുടെ പാറപ്പുറത്ത്, ഇരുട്ടു കട്ടപിടിച്ച ജീവിത രാത്രികളില്‍, മുട്ടുകുത്തി പ്രാര്‍ത്ഥിക്കുവാന്‍ യേശുവിന്‍റെ ഗത്സെമനി എനിക്ക് ഉള്‍വെളിച്ചം തരുന്നു.

സഹനത്തിന്‍റെ ഭാഷ
കുരിശിന്‍റെ വഴിയിലെ ഈശോ എത്ര ധ്യാനിച്ചാലും ആഴത്തിലെത്താത്ത അര്‍ത്ഥ വിസ്മയങ്ങളുടെ അക്ഷയഖനിയാണ്. കുരിശ് ക്രിസ്തുവിന് ഭാരമല്ല; സ്നേഹമാണ്. വേദനയല്ല; രക്ഷയാണ്. നിരാശയല്ല; പ്രത്യാശയാണ്. നീതിമാനായിട്ടും അവന് ന്യായം ലഭിച്ചില്ല എന്ന് മാത്രമല്ല, അന്യായം ചെയ്തവനേക്കാള്‍ വെറുക്കപ്പെട്ടവനായി ജനം അവന് വിധിയെഴുതി. ന്യായാധിപ സംഘങ്ങള്‍ക്ക് മുമ്പില്‍ അവനു വേണ്ടി വാദിക്കാന്‍ ആരുമുണ്ടായില്ല. അവനും തനിക്കു വേണ്ടി സ്വരം ഉയര്‍ത്തിയില്ല. ഗലീലിയുടെ നടവഴികളില്‍ ദൈവ രാജ്യത്തിന്‍റെ വിപ്ലവം പ്രസംഗിച്ചവന്‍, കുരിശിന്‍റെ വഴിയിലേക്ക് പ്രവേശിച്ചതില്‍ പിന്നെ നിശ്ശബ്ദനാണ്. സഹനങ്ങളെ ഹൃദയപൂര്‍വം സ്വീകരിക്കുന്നവര്‍ മൗനത്തിന്‍റെ വാല്‍മീകത്തിലിരുന്ന് അര്‍ത്ഥങ്ങളുടെ ഇതിഹാസങ്ങള്‍ രചിക്കും. സഹനങ്ങളില്‍ മൗനത്തിന്‍റെ ഭാഷ എല്ലാം കൊണ്ടും ഉപകാരമാണ്. എന്‍റെ ആത്മാവിനും അപരന്‍റെ നന്മയ്ക്കും.

ഇനി, അവന്‍ മൊഴിഞ്ഞതോ, തികഞ്ഞ സ്നേഹത്തിന്‍റെ, അപരിമേയമായ കരുതലിന്‍റെ (‘നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിന്‍’ (വി. ലൂക്കാ 3:28), നിരുപാധികമായ ക്ഷമയുടെ, (‘പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കണമെേ’ (വി.ലൂക്ക 23:34), തികഞ്ഞ ഉത്തരവാദിത്വത്തിന്‍റെ, (‘ഇതാ നിന്‍റെ അമ്മ, സ്ത്രീയെ, ഇതാ നിന്‍റെ മകന്‍’ (വി.യോഹ19: 26), വിശുദ്ധമായ പ്രത്യാശയുടെ, (‘നീ ഇന്ന് എന്നോട് കൂടെ പറുദീസയില്‍ ആയിരിക്കും’ വി.ലൂക്ക 23:43), പരിപൂര്‍ണ്ണമായ സമര്‍പ്പണത്തിന്‍റെ (‘അങ്ങേ കരങ്ങളില്‍ ഞാന്‍ എന്‍റെ ആത്മാവിനെ സമര്‍പ്പിക്കുന്നു’ വി.ലൂക്ക 23:46) വാക്കുകള്‍ മാത്രം. കുരിശു ചുമക്കുമ്പോഴും കുരിശില്‍ കിടക്കുമ്പോഴും യേശു വചനങ്ങള്‍ ഉരിയാടാന്‍ കഴിഞ്ഞാല്‍ എന്‍റെ സഹനങ്ങളും അനുഗ്രഹമായി തീരും. മറിച്ച്, ശാപത്തിന്‍റെയും പാപത്തിന്‍റെയും കുറ്റപ്പെടുത്തലിന്‍റെയും വാക്കുകള്‍ എന്‍റെ കുരിശിനെ കൂടുതല്‍ ഭാരമുള്ളതാക്കും; മറ്റുള്ളവരുടെ രക്ഷയെ തടയും. ജീവിതത്തിന്‍റെ സാധാരണ അനുഭവങ്ങളില്‍ പോലും കാരണങ്ങള്‍ അനേഷിക്കാതെ ക്ഷമിക്കാനും പരിധിവയ്ക്കാതെ സ്നേഹിക്കുവാനും വ്യത്യാസങ്ങളില്ലാതെ പങ്കുവയ്ക്കുവാനും ഞാന്‍ എന്നോട് തന്നെ നിഷ്കര്‍ഷ പുലര്‍ത്തേണ്ടതുണ്ട്. ദൈവമേ, സഹനങ്ങളില്‍ എന്‍റെയും മറ്റുള്ളവരുടെയും രക്ഷയ്ക്കുതകുന്ന വചനങ്ങള്‍

Leave a Comment

*
*