പ്രത്യാശ ജീവനെ പിന്താങ്ങുന്നു സംരക്ഷിക്കുന്നു വളര്‍ത്തുന്നു

പ്രത്യാശ ജീവനെ പിന്താങ്ങുന്നു സംരക്ഷിക്കുന്നു വളര്‍ത്തുന്നു

ജനിച്ചവീടും നാടും വീട്ട് അന്യദേശങ്ങളിലേക്ക് പലായ നം ചെയ്യേണ്ടിവരുന്ന അഭയാര്‍ ത്ഥികളിലേക്ക് എല്ലാവരുടേയും ശ്രദ്ധയെ ക്ഷണിച്ചുകൊണ്ടാണ് ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള തന്‍റെ മതബോധനം ഫ്രാന്‍സിസ് പാപ്പ ഈ ആഴ്ചയിലും തുടര്‍ന്നത്. നമ്മളെല്ലാവരും ഒരര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍ പലായനം ചെയ്തുകൊണ്ടാണിരിക്കുന്നത്. നമ്മുടെ ഈ സ്വര്‍ഗീയയാത്രയില്‍ നിത്യതയാണ് നമ്മള്‍ ലക്ഷ്യമാക്കുന്നത്. ഔസേപ്പും മറിയവും പലായനം ചെയ്ത അനുഭവങ്ങള്‍ നമുക്കറിയാം.

പലായനം ചെയ്യുവാന്‍ ഒരുവനെ സഹായിക്കുന്നത് പ്രത്യാശയാണ്. നമ്മുടെ നാട്ടില്‍നിന്ന് ധാരാളം ആളുകള്‍ വിവിധ കാരണങ്ങളാല്‍ അവരുടെ സ്വന്തം വീടും സാഹചര്യവും വിട്ട് മെ ച്ചപ്പെട്ട ജീവിതനിലവാരം തേടി പ്രത്യാശയോടെ പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. അവരെ സ്വീകരിച്ചവരും അവരുമായി ജീവിതം പങ്കിട്ടവരും ഇതേ അ നുഭവത്തിലൂടെ കടന്നുപോവുന്നവരാണ്. സവിശേഷമായ അര്‍ ത്ഥത്തില്‍ ദരിദ്രരുടെ പുണ്യമാ ണ് പ്രത്യാശ. ദൈവം ദരിദ്രരായ മനുഷ്യരുടെ ഇടയിലേക്ക് കടന്നുവന്നാണ് ലോകത്തിന്‍റെ ര ക്ഷയുടെ സദ്വാര്‍ത്ത അറിയിച്ചതെന്നാണ് ക്രിസ്തുമസ് നാളുകളിലെ മനുഷ്യാവതാര രഹ സ്യം നമ്മളെ പഠിപ്പിക്കുന്നത്. ജീവനെ പിന്താങ്ങി സംരക്ഷി ച്ചു വളര്‍ത്തുവാന്‍ പ്രത്യാശ ന മ്മളെ സഹായിക്കുന്നു. ദരിദ്ര രും അഭയാര്‍ത്ഥികളുമായി കഴിയുന്നവര്‍ എന്നും നമ്മുടെ പരിഗണനയര്‍ഹിക്കുന്നു.

മനുഷ്യരില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ ദൈവികപുണ്യമാണ് പ്രത്യാശ. ഇന്നത്തെ വേദനയ്ക്കും നിരാശക്കുമപ്പുറം നല്ലഒരു നാളെയുണ്ടാവുമെന്ന് വിശ്വസിക്കാന്‍ പ്രത്യാശ മനുഷ്യനെ അനുവദിക്കുന്നു. എന്നാല്‍ മറ്റേതൊരു നന്മപ്രവൃത്തിക്കുമെന്നതുപോലെ പ്രത്യാശയ്ക്കും ശ ത്രുക്കളുണ്ട്. ആഭ്യന്തരസുരക്ഷയെക്കാളും വലുതായി ഇവരു ടെ ജീവിതാവശ്യങ്ങളെ കാണാനാവണം. വിവേകത്തോടെ അ വരെയും കൂടി സംയോജിപ്പിക്കാനാവുന്ന നയപരമായ പ്രവര്‍ ത്തനങ്ങളാണുണ്ടാവേണ്ടത്. അ താണ് ക്രിസ്തു നമ്മളെ നിര്‍ബന്ധിക്കുന്നത്. ചേതനയറ്റ ഭൗതി കമായ ലോകത്ത് ആവശ്യക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള എല്ലാ സന്നദ്ധപ്രവര്‍ത്തനങ്ങളെയും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. അവര്‍ ക്കും ബന്ധുക്കള്‍ക്കും മാന്യതയുള്ള ജീവിതം തേടുന്നവരാണവര്‍. അത് നല്‍കാന്‍ സാധിക്കുന്നത് വലിയ ഉപവിപ്രവൃത്തിയാ ണ്. അവരുടെ അനുഭവങ്ങള്‍ കേള്‍ക്കാനും അവരുടെ പ്രത്യാശയില്‍ പങ്കുചേരാനുമുതകുന്ന സന്നദ്ധപ്രവര്‍ത്തനങ്ങളാണുണ്ടാവേണ്ടത്.

അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നവരോട് അനുകമ്പയും കരുണയും നിറഞ്ഞ ഹൃദയത്തോടെയാണ് പാപ്പ സംസാരിച്ചത്. വീടും കുടുംബവുമുപേക്ഷിച്ച് അലയുന്ന അഭയാര്‍ത്ഥികളുടെ ചിന്തയാണ് തനിക്ക് ഏറെയുള്ളത് എന്ന് സ്വന്തം കരങ്ങള്‍ വശങ്ങളിലേ ക്ക് ഉയര്‍ത്തിവിടര്‍ത്തിപിടിച്ചുകൊണ്ട് പാപ്പ പറഞ്ഞു. പൊ തുയാത്രയില്‍ ഏര്‍പ്പെട്ടിരിക്കു ന്ന എല്ലാവരെയും ആശ്ലേഷിക്കാന്‍ സഭാമാതാവിന് ഇതു പോലെ സാധിക്കുന്നു. കാര ണം സഭ ഇവരുടെ പ്രശ്നങ്ങളെയും ആവശ്യങ്ങളെയും എ ന്നും ഗൗരവത്തോടെ തന്നെ കാണുന്നു. അഭയാര്‍ത്ഥികളെ യും അവരുടെ കുടുംബത്തെയും കേന്ദ്രീകരിച്ചുകൊണ്ട് യാത്രയില്‍ പങ്കുചേരുക എന്ന പേരില്‍ കാരിത്താസ് ആരംഭിച്ചിരിക്കുന്ന പുതിയ ആഗോള പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിച്ചുകൊണ്ട് പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org