ധാരാളിത്തം നമ്മെ അടിമകളാക്കുന്നു

ധാരാളിത്തം നമ്മെ അടിമകളാക്കുന്നു
Published on

മിതത്വം ഉള്ള ജീവിതം നയിക്കുന്നതില്‍ ക്രൈസ്തവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണം. വിഭവസ്രോതസ്സുകള്‍, പ്രതിഭ, വരങ്ങള്‍, ദാനങ്ങള്‍ എന്നിവയെല്ലാം പങ്കുവയ്ക്കാനും നമുക്ക് സാധിക്കണം. ധാരാളിത്തം നമ്മെ അടിമകളാക്കുകയാണ് ചെയ്യുക.

സുവിശേഷപ്രഘോഷണത്തിനായി അയയ്ക്കുമ്പോള്‍ ശിഷ്യന്മാരോട് ഒന്നും എടുക്കരുതെന്ന് യേശു നിര്‍ദേശിച്ചു. ഒരു നിമിഷം ആ രംഗം ധ്യാനിക്കുക. അത്യാവശ്യമായത് മാത്രം എടുക്കുക എന്നതാണ് കിട്ടിയ നിര്‍ദേശം. അത്യാവശ്യമുള്ളത് മാത്രം എടുക്കുമ്പോള്‍ നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും എന്താണ് സംഭവിക്കുക എന്ന് ചിന്തിച്ചു നോക്കുക. അത്തരത്തില്‍ ജീവിക്കുന്ന ഒരു കുടുംബമോ സമൂഹമോ ആ ജീവിതം വഴി അവരുടെ പരിസരം സ്‌നേഹത്താല്‍ സമ്പന്നമാക്കുന്നു. സുവിശേഷത്തിന്റെ പുതുമയിലേക്കും വിശ്വാസത്തിലേക്കും അത് തുറവി നല്‍കുന്നു. മറുവശത്ത് ഓരോരുത്തരും ഉപഭോഗ വസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ടു പോകുമ്പോള്‍ അന്തരീക്ഷം ഭാരമുള്ളതാകുകയും ജീവിതം ദുഷ്‌കരമാകുകയും ചെയ്യുന്നു. സന്തോഷത്തേക്കാള്‍ അസ്വസ്ഥതയും വിഷാദവും നിരുത്സാഹവുമാണ് ഇത് ഉണ്ടാക്കുക.

അസൂയ മാരകമാണ്. അതൊരു വിഷമാണ്. കൂട്ടായ്മയും സാഹോദര്യവും മിതത്വവുമാണ് സുപ്രധാനമായ മൂല്യങ്ങള്‍. എല്ലാ സ്ഥലങ്ങളിലും മിഷനറി ആയിരിക്കേണ്ട സഭയെ സംബന്ധിച്ച് ഇതെല്ലാം ഒഴിച്ചുകൂടാന്‍ ആകാത്ത മൂല്യങ്ങളാണ്.

  • (സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org