വിനീതസേവനം നേതൃത്വത്തിന്റെ മുഖമുദ്രയാകണം

വിനീതസേവനം നേതൃത്വത്തിന്റെ മുഖമുദ്രയാകണം
Published on

എല്ലാവരും സ്വയം ചോദിക്കുക: എനിക്ക് ഉത്തരവാദിത്വമുള്ള രംഗങ്ങളില്‍ ഞാന്‍ എങ്ങനെയാണ് പെരുമാറുന്നത്? ഞാന്‍ വിനയത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടോ അതോ എന്റെ പദവിയെക്കുറിച്ച് അഹങ്കരിക്കുകയാണോ?

ജനങ്ങളോട് ആദരവോടെയും ഔദാര്യത്തോടെയും ഇടപെടുന്നുണ്ടോ, അതോ പരുക്കനായും അധികാര ഭാവത്തോടെയും ആണോ?

ഈശോയുടെ നേതൃത്വ സവിശേഷതകള്‍ എല്ലാ ക്രൈസ്തവരും പരിശോധിക്കണം വിശേഷിച്ചും ഉത്തരവാദിത്വമുള്ള പദവികള്‍ വഹിക്കുന്നവര്‍. തന്റെ വാക്കുകളിലൂടെയും ജീവിത മാതൃകകളിലൂടെയും യേശുക്രിസ്തു അധികാരത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാര്യങ്ങളാണ് നമ്മെ പഠിപ്പിച്ചത്.

ആത്മത്യാഗം, വിനീതസേവനം, മാതൃ-പിതൃ സഹജമായ ആര്‍ദ്രത, വിശേഷിച്ചും സഹായം അര്‍ഹിക്കുന്നവരോട് കാരുണ്യം എന്നിവയായിരുന്നു യേശുക്രിസ്തുവിന്റെ സവിശേഷതകള്‍. സ്വന്തം ഇഷ്ടവും ശക്തിയും അധികാരവും നമ്മെക്കാള്‍ ബലഹീനരായവരില്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള പ്രലോഭനത്തെ മറികടക്കാന്‍ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം നാം തേടണം.

കപടനാട്യത്തിന്റെ പ്രലോഭനത്തെ ചെറുക്കാന്‍ പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ.

  • (നവംബര്‍ പത്തിനു വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org