പരിശുദ്ധാത്മാവിന്റെ ശക്തി ഗര്‍വിഷ്ഠമല്ല; സൗമ്യവും ശക്തവും

പരിശുദ്ധാത്മാവിന്റെ ശക്തി ഗര്‍വിഷ്ഠമല്ല; സൗമ്യവും ശക്തവും
Published on

പരിശുദ്ധാത്മാവ് നല്‍കുന്ന ശക്തിയോടെയും സൗമ്യതയോടെയും എല്ലാവരോടും സുവിശേഷം പ്രസംഗിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍. നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം ശക്തമാണ്. കാറ്റിന്റെയും തീയുടെയും അടയാളങ്ങള്‍ അതിനെ പ്രതീകവല്‍ക്കരിക്കുന്നു. പക്ഷേ അതേസമയം തന്നെ അത് സൗമ്യവും എല്ലാവരെയും സ്വീകരിക്കുന്നതുമാണ്. പരിശുദ്ധാത്മാവിന്റെ ശക്തി ഗര്‍വ് നിറഞ്ഞതോ കണക്കുകൂട്ടുന്നതോ അടിച്ചേല്‍പ്പിക്കുന്നതോ അല്ല. ആത്മാവ് നമ്മുടെ ഹൃദയങ്ങളെ പഠിപ്പിക്കുന്ന സത്യത്തോടുള്ള വിശ്വസ്തതയില്‍ നിന്ന് ജനിക്കുന്നതാണത്.

തല്‍ഫലമായി നാം യുദ്ധം ആഗ്രഹിക്കുന്നവരോട് സമാധാനവും പ്രതികാരം തേടുന്നവരോട് ക്ഷമയും വാതിലുകള്‍ അടയ്ക്കുന്നവരോട് സ്വാഗതവും മരണം തിരഞ്ഞെടുക്കുന്നവരോട് ജീവനും അധിക്ഷേപിക്കാന്‍ ഇഷ്ടപ്പെടുന്നവരോട് ആദരവും അക്ഷീണം പ്രസംഗിക്കുന്നു. ബുദ്ധിമുട്ടുകളോ എതിര്‍പ്പുകളോ നിരാകരണമോ നമ്മെ മടുപ്പിക്കുന്നില്ല.

അശുദ്ധിയും അസൂയയും പോലുള്ള പാപകരമായ ആസക്തികളെ മറികടക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു നന്മയുടെ വിത്തുകള്‍ നമ്മില്‍ സൗമ്യമായി നടുകയും വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ നന്മയുടെ ചെടികളെ അവിടുന്ന് സ്‌നേഹപൂര്‍വം സംരക്ഷിക്കുന്നു. അവ ശക്തമായി വളരേണ്ടതിനാണ് അത്. അപ്പോള്‍ കരുണയുടെയും ദൈവവുമായുള്ള ഐക്യത്തിന്റെയും മാധുര്യം നുകരാന്‍ നമുക്ക് സാധിക്കുന്നു. ജനങ്ങള്‍ ദിവ്യകാരുണ്യ ആരാധനയില്‍ മൗനമായി പ്രാര്‍ത്ഥിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കാന്‍ ശ്രമിക്കണം.

(പെന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org