മൗനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും നാം ഈശോയ്ക്ക് ഇടമൊരുക്കുന്നു

മൗനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും നാം ഈശോയ്ക്ക് ഇടമൊരുക്കുന്നു
Published on

മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമായി സ്‌നാപകയോഹന്നാന്റെ മാതൃക സ്വീകരിച്ചുകൊണ്ട് ദൈവത്തെ ശ്രവിക്കുന്നതിനു വലിയ പ്രാധാന്യമുണ്ട്. മരുഭൂമി ശൂന്യമായ ഒരു സ്ഥലമാണ.് അവിടെ നമുക്ക് ആരോടും സംസാരിക്കാന്‍ ഇല്ല. ദൈവത്തെ ആധികാ രികമായി ശ്രവിക്കാന്‍ കഴിയുന്ന ഒരു സ്ഥലത്തെയാ ണ് മരുഭൂമി പ്രതിനിധീകരിക്കുന്നത്. മരുഭൂമിയിലെ പ്രഘോഷണം പരസ്പരവിരുദ്ധമായ രണ്ടു കാര്യ ങ്ങളായി തോന്നും. സ്‌നാപകയോഹന്നാനില്‍ അത് സമന്വയിച്ചു. കാരണം സ്‌നാപകന്റെ ഹൃദയത്തിലെ വ്യക്തതയോടും സ്‌നാപകന്റെ അനുഭവത്തിന്റെ ആധികാരികതയോടും ബന്ധപ്പെട്ടിരിക്കുകയാണ് അത്.

മരുഭൂമി നിശബ്ദതയുടെ ഒരു ഇടമാണ്. ഉപ യോഗശൂന്യമായ കാര്യങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ജീവിക്കാന്‍ അനിവാര്യമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മരുഭൂമി ധ്യാനത്തിന്റെയും ദൈവവുമായുള്ള സമാഗമത്തിന്റെയും ഒരു പ്രതീക മാണ്. നല്ല ജീവിതം നയിക്കുന്നതിനുള്ള ഒരു മാതൃക അതു നല്‍കുന്നു. പിതാവിന്റെ വചനമായ യേശുവിന് ഇടമൊരുക്കാന്‍ മൗനത്തിലൂടെയും പ്രാര്‍ത്ഥനയിലൂ ടെയും മാത്രമേ സാധിക്കൂ,

  • (സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org