വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹാമാര്‍ ക്രിസ്തു സ്വതന്ത്രരാക്കിയവര്‍

വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹാമാര്‍ ക്രിസ്തു സ്വതന്ത്രരാക്കിയവര്‍

വി. പത്രോസും വി. പൗലോസും അവരുടെ സ്വന്തം കഴിവുകളിലും വരങ്ങളിലും മാത്രം ആശ്രയിച്ചവരല്ല. ക്രിസ്തുവുമായുള്ള സമാഗമമാണ് അവരുടെ ജീവിതങ്ങളെ മാറ്റിമറിച്ചത്. തങ്ങളെ സൗഖ്യമാക്കുകയും സ്വതന്ത്രരാക്കുകയും ചെയ്ത ഒരു സ്‌നേഹം അവര്‍ അനുഭവിച്ചു. അതോടെ മറ്റുള്ളവര്‍ക്കു വേണ്ടി സ്വാതന്ത്ര്യത്തിന്റെ അപ്പസ്‌തോലന്മാരും ശുശ്രൂഷകരുമാകാന്‍ അവര്‍ക്കു കഴിഞ്ഞു. ഗലീലിയില്‍ നിന്നുള്ള മീന്‍പിടിത്തക്കാരനായ പത്രോസ്, തന്റെ അപര്യാപ്തതയെക്കുറിച്ചുള്ള ബോധത്തില്‍ നിന്നാണു സ്വതന്ത്രനായത്. സാവൂള്‍ എന്നറിയപ്പെട്ട പൗലോസാകട്ടെ തന്നോടുതന്നെയുള്ള അടിമത്തത്തില്‍നിന്നു വിമോചിതനായി. മതമൗലികവാദത്തില്‍ നിന്നു കൂടി പൗലോസ് സ്വതന്ത്രനാക്കപ്പെട്ടു. പുരാതനമായ മതപാരമ്പര്യങ്ങള്‍ പാലിക്കാനുള്ള കര്‍ശനനിഷ്ഠ അദ്ദേഹത്തെ ദൈവത്തോടും സഹോദരങ്ങളോടും സ്‌നേഹമുള്ളവനാക്കുന്നതിനു പകരം മതമൗലികവാദിയാക്കുകയാണ് ഉണ്ടായത്. ഇതില്‍ നിന്നും ദൈവം ശ്ലീഹായെ മോചിപ്പിച്ചു.

സുവിശേഷത്തിന്റെ ശക്തി നമ്മുടെ ലോകത്തിനു നല്‍കിയവരാണ് ഈ രണ്ടു ശ്ലീഹാമാരും. യേശുവുമായുള്ള സമാഗമത്തിലൂടെ സ്വയം സ്വതന്ത്രരാകാന്‍ കഴിഞ്ഞതുകൊണ്ടാണ് അവര്‍ക്കിതു സാധിച്ചത്. അവരെ അപഹസിക്കുകയോ വിധിക്കുകയോ അല്ല ക്രിസ്തു ചെയ്തത്. പകരം, അവരുടെ ജീവിതത്തില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. നമുക്കു വേണ്ടിയും അവിടുന്നു പിതാവിനോടു പ്രാര്‍ത്ഥിക്കുകയും മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു.

(വി. പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ തിരുനാള്‍ ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ചു നടത്തിയ പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org