നീ കൂടെനടന്ന കാലം: ഫാ. ചെറിയാന്‍ നേരെവീട്ടില്‍

കല്ലില്‍കൊത്തിയ ഓര്‍മ്മകള്‍
നീ കൂടെനടന്ന കാലം: ഫാ. ചെറിയാന്‍ നേരെവീട്ടില്‍
Published on
  • എഡിറ്റര്‍: ജെസ്സി മരിയ

  • വില 180 രൂപ

  • ജീവന്‍ ബുക്‌സ്, ഭരണങ്ങാനം

ജീവിച്ചിരുന്ന കാലത്ത് ചെറിയാച്ചന്‍ സ്വയം മറച്ചു വച്ചതൊക്കെയും മരണം വാരിവലിച്ചു പുറത്തിട്ടു എന്ന് ഈ പുസ്തകം വിശേഷിപ്പിക്കുന്നത് ഫാ. ചെറിയാന്‍ നേരെവീട്ടില്‍ രഹസ്യമായി ചെയ്തുകൂട്ടിയിരുന്ന നന്മകളെയാണ്. സൗഹൃദങ്ങളുടെ രാജകുമാരനായിരുന്നു അനേകര്‍ക്ക് ചെറിയാച്ചനെങ്കില്‍, സഹായമര്‍ഹിക്കുന്നവരുടെ മുമ്പില്‍ കാവല്‍ മാലാഖയായി അദ്ദേഹം ഇരുളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. മാഞ്ഞുപോകട്ടെയെന്നു കരുതി മണല്‍പുറങ്ങളില്‍ അദ്ദേഹം കോറിയിട്ട ജീവിതചിത്രങ്ങള്‍ ഈ പുസ്തകത്തില്‍ കല്ലില്‍ കൊത്തിയ വാക്ശില്‍പങ്ങളായി പുനഃജനിക്കുന്നു.

ഫാ. ചെറിയാന്‍ നേരെവീട്ടിലിനെക്കുറിച്ച് 45 പേര്‍ പങ്കു വയ്ക്കുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. സത്യദീപത്തിന്റെ മുന്‍ പത്രാധിപരും ജീസസ് യൂത്ത് ചാപ്ലിനുമായിരുന്ന ഫാ. ചെറിയാന്‍ മൂന്നു വര്‍ഷം മുമ്പ് ഒരപകടത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ വിവിധ ചാനലുകളിലായി ജനലക്ഷങ്ങള്‍ തത്സമയം വീക്ഷിച്ചു. പ്രിയപ്പെട്ടവര്‍ ചെറിയാച്ചന്‍ എന്നു വിളിച്ചിരുന്ന അദ്ദേഹം, ലോകമെങ്ങുമായി പടുത്തുയര്‍ത്തിയിരുന്ന സ്‌നേഹശൃംഘലയുടെ ആഴവും പരപ്പും ആളുകള്‍ പരസ്പരം മനസ്സിലാക്കി തുടങ്ങിയത് അതോടെയാണ്. ആ സ്‌നേഹ, സമര്‍പ്പിത ജീവിതത്തിന്റെ നേര്‍ക്കു പിടിച്ച ഒരു കണ്ണാടി പോലെ ഈ ഗ്രന്ഥം അനേകരെ ഇനിയും പ്രചോദിപ്പിക്കും.

കോപ്പികള്‍ക്ക്: 97453 91788

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org