ക്രൈസ്തവ സന്തോഷത്തില്‍ എത്തിച്ചേരുക അനായാസമല്ല

ക്രൈസ്തവ സന്തോഷത്തില്‍ എത്തിച്ചേരുക അനായാസമല്ല

ക്രൈസ്തവ സന്തോഷത്തിലെത്തിച്ചേരുക എന്നാല്‍ അനായാസമായ ഒരു കാര്യമല്ല. എന്നാല്‍ യേശുവിനെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചാല്‍ അതു സാദ്ധ്യമാകുകയും ചെയ്യും. സന്തോഷത്തിലേക്കുള്ള ക്ഷണമാണ് ആഗമനകാലത്തിന്റെ മുഖ്യസവിശേഷത.
യേശുവിനു സാക്ഷ്യം വഹിക്കാന്‍ സ്‌നാപക യോഹന്നാന്‍ ദീര്‍ഘമായ യാത്ര നടത്തി. സന്തോഷത്തിന്റെ യാത്രയായിരുന്നു അത്. പക്ഷേ ഉദ്യാനത്തിലൂടെയുള്ള ഒരു നടത്തം പോലെയായിരുന്നില്ല ആ യാത്ര. സദാ സന്തോഷചിത്തരായിരിക്കാന്‍ അദ്ധ്വാനം ആവശ്യമുണ്ട്. ദൈവത്തിനു പ്രഥമസ്ഥാനം നല്‍കാനും അവന്റെ വചനത്തെ മുഴുവന്‍ ശക്തിയോടും പൂര്‍ണ ഹൃദയത്തോടും കൂടി ശ്രവിക്കാനും വേണ്ടി യോഹന്നാന്‍ എല്ലാം ഉപേക്ഷിച്ചു.
സ്വന്തം വിശ്വാസം സന്തോഷത്തോടെയാണോ ജീവിക്കുന്നതെന്നും ക്രിസ്ത്യാനിയെന്ന നിലയില്‍ മറ്റുള്ളവരിലേക്കു സന്തോഷം പകരാന്‍ കഴിയുന്നുണ്ടോ എന്നും അറിയാന്‍ കത്തോലിക്കര്‍ ആഗമനകാലം ഉപയോഗപ്പെടുത്തണം. മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവരെ പോലെ കാണപ്പെടുന്നവരാണ് അനേകം ക്രൈസ്തവര്‍. എന്നാല്‍ സന്തോഷിക്കാന്‍ നമുക്കു ധാരാളം കാരണങ്ങളുണ്ട്. ക്രിസ്തു ഉത്ഥിതനാണ്, അവന്‍ നിങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്നു. എല്ലാ മനുഷ്യരുടെയും ജീവിതത്തിന് പൂര്‍ണമായ അര്‍ത്ഥം നല്‍കുന്ന പ്രകാശമാണ് യേശു.

(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനാവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org