സ്വന്തം ബലഹീനത തിരിച്ചറിയുക, ദൈവത്തില്‍ പ്രത്യാശ വയ്ക്കുക

സ്വന്തം ബലഹീനത തിരിച്ചറിയുക, ദൈവത്തില്‍ പ്രത്യാശ വയ്ക്കുക

സ്വന്തം ബലഹീനത തിരിച്ചറിയുമ്പോള്‍, ദൈവത്തില്‍ പ്രത്യാശ വയ്ക്കുന്നതില്‍ നിന്നാണു യഥാര്‍ത്ഥ ശക്തി ലഭിക്കുന്നതെന്നു കണ്ടെത്താന്‍ സാധിക്കും. നമ്മുടെ സ്വയംപര്യാപ്തതയെ കുറിച്ചുള്ള ഭ്രമാത്മകമായ നാട്യമല്ല, മറിച്ചു കുഞ്ഞുങ്ങളെ പോലെ പിതാവില്‍ എല്ലാ പ്രത്യാശയും വയ്ക്കുന്നതാണ് നമ്മുടെ കരുത്ത്. സ്വയംപര്യാപ്തതയെക്കുറിച്ചുള്ള മിഥ്യാധാരണ ആരെയും ശക്തരാക്കുന്നില്ല.
ചെറുതായിരിക്കാനുള്ള ദൈവകൃപയ്ക്കായി നമു ക്ക് പ. മാതാവിന്റെ മാദ്ധ്യസ്ഥ്യം തേടാം. പിതാവില്‍ വിശ്വസിക്കുന്ന മക്കളാകാം. നമുക്കു കരുതലേകുന്നതില്‍ അവിടുന്ന് വീഴ്ച വരുത്തുകയില്ല. ക്രൈസ്തവര്‍ 'ചെറിയ മനുഷ്യരെ' സഹായിച്ചാല്‍ മാത്രം പോ രാ, സ്വന്തം ചെറുമ അംഗീകരിക്കുകയും വേണം. താന്‍ നിസ്സാരനാണെന്ന് അറിയുമ്പോള്‍ തനിക്കു രക്ഷ ആവശ്യമുണ്ടെന്നും അതു കര്‍ത്താവില്‍ നിന്നു സ്വീകരിക്കേ ണ്ടതാണെന്നും മനസ്സിലാക്കുക കൂടിയാണു ചെയ്യുന്നത്. ഇതാണ് നമ്മെ ദൈവത്തിലേയ്ക്കു തുറവിയുള്ളവരാക്കുന്നതിന്റെ ആദ്യപടി.
പക്ഷേ, പലപ്പോഴും നാമിതു മറന്നു പോകുന്നു. സമൃദ്ധിയില്‍, സുസ്ഥിതിയില്‍ നാം സ്വയംപര്യാപ്തരാണെന്ന വിഭ്രമത്തിലേയ്ക്കു വീണു പോകുന്നു. നമു ക്കു നാം മതിയെന്നും ദൈവം ആവശ്യമില്ലെന്നും കരുതുന്നു. സഹോദരീസഹോദരന്മാരേ, ഇതൊരു ചതിയാണ്. നാമോരോരുത്തരും എളിയവരാണ്, ദൈവ ത്തെ ആവശ്യം ഉള്ളവരാണ്. നാമതു തിരിച്ചറിയുക യും അംഗീകരിക്കുകയും വേണം. സ്വന്തം ബലഹീനതകള്‍ തിരിച്ചറിയുന്നത് വിശ്വാസത്തില്‍ വളരാനുള്ള സാദ്ധ്യതയൊരുക്കുന്നു.
(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org