ഉത്ഥിതനായ ക്രിസ്തുവിനെ തേടുക; മടുപ്പു കാണിക്കാതെ

ഉത്ഥിതനായ ക്രിസ്തുവിനെ തേടുക; മടുപ്പു കാണിക്കാതെ

ഒഴിഞ്ഞ കല്ലറയിലിരിക്കുകയായിരുന്ന മാലാ ഖ, മഗ്ദലേനാ മറിയത്തോടു പറഞ്ഞത് ഭയപ്പെടരുത് എന്നാണ്. മാ ലാഖയുടെ വാക്കുകള്‍ അമൂല്യമായ ഒരു പ്ര ബോധനം നമുക്കു നല്‍ കുന്നുണ്ട്. ഉത്ഥിതനായ ക്രിസ്തുവിനെ അന്വേഷിക്കുന്നതില്‍ നാം മടുപ്പു കാണിക്കരുത്. തന്നെ ക ണ്ടുമുട്ടുന്നവര്‍ക്ക് ജീവന്‍ സമൃദ്ധമായി നല്‍കുന്നവനാണ് ഉത്ഥിതനായ ക്രി സ്തു.
അവന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്ന മാലാഖയുടെ വാക്കുകള്‍ മനുഷ്യരുടെ പ്രാപ്തിക്ക് അതീതമാണ്. കല്ലറയില്‍ പോകുകയും തുറന്നും ഒഴിഞ്ഞും കിടക്കു ന്ന കല്ലറ കാണുകയും ചെയ്ത സ്ത്രീകള്‍ക്കും 'അ വന്‍ ഉയിര്‍ത്തെഴുന്നേറ്റു' എന്ന് ഉറപ്പിക്കാനായില്ല. കല്ല റ ഒഴിഞ്ഞു കിടക്കുന്നു എന്നുമാത്രമാണ് അവര്‍ പറഞ്ഞത്. അവന്‍ ഉയര്‍ത്തെഴുന്നേറ്റു എന്നത് ഒരു മാലാഖയ്ക്കു മാത്രം പറയാനാകുന്ന കാര്യമാണ്. ദൈവം അധികാരം നല്‍കിയ ഒരു മാലാഖയ്ക്കു മാത്രമേ സ്വര്‍ ഗീയസന്ദേശത്തിന്റെ വാഹകയാകാന്‍ സാധിക്കൂ.
കല്ലറ അടച്ചിരുന്ന കല്ല് ഉരുട്ടിമാറ്റി അതിന്മേലാണ് മാലാഖ ഇരിക്കുന്നത്. മരണത്തിന്റെയും തി ന്മയുടെയും വിജയമുദ്രയായിരുന്ന കല്ല് കര്‍ ത്താവിന്റെ മാലാഖയു ടെ ഇരിപ്പിടമായി.
യേശുവിന്റെ ശത്രുക്കളുടെ എല്ലാ പദ്ധതികളും വൃഥാവിലായി. എല്ലാ മുദ്രകളും തകര്‍ ക്കപ്പെട്ടു. കല്ലറയുടെ മുമ്പില്‍ കല്ലിന്മേലിരിക്കുന്ന മാലാഖ തിന്മയുടെ മേല്‍ ദൈവത്തി ന്റെ വിജയത്തിന്റെ പ്ര കാശനമാണ്, അന്ധകാരത്തിനുമേല്‍ പ്രകാശം നേടിയ വിജയത്തിന്റെ പ്രതീകം.
ക്രിസ്തുവിനെ കണ്ടെത്തുകയെന്നാല്‍ നമ്മുടെ ഹൃദയങ്ങളില്‍ സമാധാനം കണ്ടെത്തുക എന്നാണര്‍ ത്ഥം. ആദ്യം പതറിപ്പോയ വനിതകള്‍ തന്നെയാണ് ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടപ്പോള്‍ വലിയ ആനന്ദം അനുഭവിച്ചത്. ക്രിസ്തു ജീവിക്കുന്നു, അവിടുന്ന് നമ്മുടെ അരികത്തുണ്ട് എന്നതാണ് ഈസ്റ്റര്‍ പ്രഖ്യാപനം.

(ഈസ്റ്ററിന്റെ പിറ്റേന്ന് മദ്ധ്യാഹ്ന പ്രാര്‍ത്ഥനാവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org