ക്രൈസ്തവര്‍ ഐക്യത്തില്‍ വളരാന്‍ പരി.ത്രിത്വം ആഹ്വാനം ചെയ്യുന്നു

ക്രൈസ്തവര്‍ ഐക്യത്തില്‍ വളരാന്‍ പരി.ത്രിത്വം ആഹ്വാനം ചെയ്യുന്നു
Published on

ഐക്യം ക്രൈസ്തവജീവിതത്തിന് അത്യാവശ്യമാണ്. കാരണം ദൈവം തന്നെ സ്‌നേഹത്തിലുള്ള കൂട്ടായ്മയാണ്. ത്രിത്വത്തിന്റെ ഈ രഹസ്യം നമുക്കു വെളിപ്പെടുത്തി തന്നത് യേശുവാണ്. ദൈവത്തെ അവിടുന്ന് കാരുണ്യപൂര്‍ണനായ പിതാവിന്റെ മുഖമായി കാണിച്ചു തന്നു. തന്നത്തന്നെ പിതാവിന്റെ വചനമായും ദൈവപുത്രനായും യഥാര്‍ത്ഥ മനുഷ്യനായും അവതരിപ്പിച്ചു. പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്ന സത്യാത്മാവായി പരിശുദ്ധാത്മാവിനെയും പരിചയപ്പെടുത്തി.

ദൈവത്തിന്റെ കാരുണ്യത്തില്‍ നിന്നും സ്‌നേഹത്തില്‍ നിന്നും ജനിക്കുന്നതാണ് ക്രൈസ്തവ ഐക്യം. നമ്മുടെ ഹൃദയങ്ങളിലെ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യത്തില്‍ നിന്നാണ് അതുത്ഭവിക്കുന്നത്. ത്രിത്വത്തിന്റെ രഹസ്യം നമുക്കൊരുപക്ഷേ മനസ്സിലാക്കാന്‍ എളുപ്പമായിരിക്കില്ല. എന്നാല്‍ ഈ രഹസ്യം എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയുന്നതാണ്.

(പരി.ത്രിത്വത്തിന്റെ തിരുനാള്‍ ദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org