രാഷ്ട്രീയ ഗോദയില്‍ സത്യം പരിക്കേറ്റ് പുറത്താകുന്നു

രാഷ്ട്രീയ ഗോദയില്‍ സത്യം പരിക്കേറ്റ് പുറത്താകുന്നു

മാണി പയസ്സ്

തെരഞ്ഞെടുപ്പ് പ്രഖ്യാപി ച്ച ശേഷം സീറ്റിനു വേണ്ടിയുള്ള സമ്മര്‍ദ്ദവും വിമതനീക്കവും രാ ജിയും കോണ്‍ഗ്രസ്സിലെ പതിവ് നാടകങ്ങളാണ്. എന്നാല്‍, ഇ ത്തവണ അത് സി.പി.എമ്മിലും ബി.ജെ.പിയിലും മുസ്ലീം ലീഗിലും സംഭവിച്ചു. എന്താണീ പകര്‍ച്ചവ്യാധിക്കു കാരണം? ജനസേവനത്തിനുള്ള ത്വരയോ, രാഷ്ട്രീയത്തിലെ മികച്ച തൊഴിലിനു വേ ണ്ടിയുള്ള മത്സരമോ?
കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള തൊ ഴില്‍ മേഖലയാണ് രാഷ്ട്രീയം. അധികാരമാണ് വിനിമയം ചെയ്യപ്പെടുന്നത് എന്നതിനാല്‍ രാഷ്ട്രീയത്തിന്റെ ആകര്‍ഷണീയത വലുതാണ്. പ്രത്യേക വിദ്യാഭ്യാസയോഗ്യതകള്‍ വേണ്ട എന്നതും പ്രമോഷന്‍ സാധ്യതകള്‍ കൂടുതല്‍ എ ന്നതും ആകര്‍ഷണീയത കൂട്ടുന്ന ഘടകങ്ങളാണ്. ന്യായവും അന്യായവുമായ വരുമാന മാര്‍ഗ്ഗങ്ങളുടെ ആകര്‍ഷണീയതയും തള്ളിക്കളയാനാവില്ല.
രാഷ്ട്രീയത്തില്‍ പ്രവേശിച്ച് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആ കുന്ന ഒരാള്‍ക്ക് പിന്നെ ബ്ലോക്ക് പഞ്ചായത്തു മെമ്പറാകാന്‍ അവസരം കിട്ടും. ജില്ലാ പഞ്ചായത്തു മെമ്പറാകാം, എം.എല്‍.എ. ആ കാം, മന്ത്രിയാകാം. ഈ പ്രമോഷന്‍ സാധ്യതകള്‍ക്ക് ഫലമണിയാനുള്ള പ്രവര്‍ത്തന രീതി ആ വ്യക്തി രൂപപ്പെടുത്തിയെടുക്കണമെന്നു മാത്രം. സാധ്യതകള്‍ നിലനില്‍ക്കുന്നു എന്നതാണ് പ്രധാനം. അതിനാല്‍ ഓരോ തവണയും സ്ഥാനങ്ങള്‍ക്കുവേണ്ടി ജീവന്‍ മരണ പോരാട്ടം നടത്തിയേ മതിയാവൂ.
ഒരാള്‍ക്ക് എം.എല്‍.എ. ആ കാന്‍ സീറ്റ് ലഭിച്ചില്ല. അയാള്‍ അ ണികളെയും കൂട്ടി പ്രതിഷേധിക്കുമ്പോള്‍ അടുത്തതവണ പരിഗണിക്കാമെന്ന ധാരണ ഉരുത്തിരിയാം. പാര്‍ട്ടിയുടെ ആഭ്യന്തര സംവിധാനത്തില്‍ ഇപ്പോഴുള്ളതിലും വള രെ ഉയര്‍ന്ന പദവി ലഭിക്കാം. പാര്‍ ട്ടി അധികാരത്തില്‍ വന്നാല്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ തുടങ്ങിയവയില്‍ കസേര ലഭിക്കാം. പ്രതിധേഷിക്കുന്നത് പ്രതീക്ഷാനിര്‍ഭരമായ കാര്യമാണെന്നു ചുരുക്കം.
രാഷ്ട്രീയത്തില്‍ സത്യത്തിനു എത്രത്തോളം പ്രസക്തിയുണ്ടെ ന്ന അന്വേഷണം യുവാല്‍ നോവ ഹരാരി നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു സത്യം കണ്ടെത്താനു ള്ള മാര്‍ഗ്ഗമല്ലെന്നും വ്യത്യസ്തരാ യ ആളുകളുടെ പരസ്പരം ഏറ്റുമുട്ടുന്ന നിലപാടുകളും ആശയങ്ങളും സമാധാനപരമായ ഒത്തുതീര്‍പ്പിലെത്തുന്നതാണ് തെരഞ്ഞെടുപ്പില്‍ സംഭവിക്കുന്നതെ ന്നും ഹരാരി നിരീക്ഷിക്കുന്നു.

രാഷ്ട്രീയതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രധാനമായി വേണ്ടത്
നീതിബോധമാണ്. അതു കഴിഞ്ഞേ സ്‌നേഹം, കാരുണ്യം തുടങ്ങിയ
ഗുണങ്ങള്‍ക്കു പ്രസക്തിയുള്ളൂ. അതിനാല്‍ നീതിബോധമുള്ള
സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനാണ് വോട്ട് ചെയ്യേണ്ടത്.
എല്ലാവര്‍ക്കും തുല്യ പരിഗണന കൊടുത്ത് ശരിയോടു ചേര്‍ന്നു നില്‍ ക്കുന്ന
ആളായിരിക്കണം ജനപ്രതിനിധി. അങ്ങനെയല്ലാത്തതിന്റെ
ദോഷഫലങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്.


സി.പി.എമ്മും ബി.ജെപിയും തമ്മില്‍ വോട്ടു ധാരണയുണ്ടെന്ന് ആര്‍.എസ്.എസിന്റെ ബൗദ്ധിക മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരാള്‍ ആരോപണം ഉന്നയിച്ചു. സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ അതു നിഷേധിച്ചു. സി.പി.എം. ആകട്ടെ ധാരണ കോണ്‍ ഗ്രസ്സും ബി.ജെ.പിയും തമ്മിലാണെന്നു തിരിച്ചടിച്ചു. ഇതിലെ സത്യം എന്താണെന്ന് അറിഞ്ഞുകൊണ്ട് വോട്ടു ചെയ്യാന്‍ സാധാരണ വോട്ടര്‍മാര്‍ക്ക് ഒരു വഴിയുമില്ല. പാര്‍ട്ടി അങ്ങനെ ചെയ്യുകയില്ലെന്ന് സി.പി.എംകാരനും, കോ ണ്‍ഗ്രസ് ഒരിക്കലും അതിനു തുനിയുകയില്ലെന്ന് കോണ്‍ഗ്രസ്സുകാരനും വിചാരിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ആ ആഗ്രഹത്തെ മുറുകി പിടിച്ച് വോട്ട് രേഖപ്പെടുത്തുന്നു. വോട്ട് രേഖപ്പെടുത്താം, സത്യം തെരഞ്ഞെടുക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ് അപ്പോഴുണ്ടാകുന്നത്.
തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുന്നത് ആഗ്രഹങ്ങളാണ്. എ ല്ലാവരിലും മുന്നിട്ടു നില്‍ക്കുന്ന താണ് ജയിക്കാനുള്ള ആഗ്രഹം. അപ്പോള്‍ ശക്തിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ കൃ ത്രിമം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. സ്വത ന്ത്രമായ അക്കാദമിക് സംവിധാനങ്ങള്‍, മാധ്യമങ്ങള്‍, കോടതി, എ ന്നിവയ്ക്ക് ഇതില്‍ വലിയ പങ്കുണ്ട്. ശാസ്ത്രജ്ഞന്മാര്‍ക്കും മാധ്യ മ പ്രവര്‍ത്തകര്‍ക്കും ന്യായാധിപന്മാര്‍ക്കും ദൗര്‍ബല്യങ്ങളും പ്ര ലോഭനങ്ങളുമുണ്ട്. ആ പാറകളില്‍ തട്ടി അവര്‍ വീണുപോകാം. എന്നാല്‍ അവയെ സര്‍ക്കാര്‍ സം വിധാനത്തിന്റെ മേല്‍ക്കോയ്മ യ്ക്കു കീഴില്‍ പ്രതിഷ്ഠിക്കുന്നത് സത്യാന്വേഷണത്തിന് ഒട്ടും ഗുണകരമല്ല. സത്യത്തെ തങ്ങളുടെ താ ത്പര്യങ്ങള്‍ക്കു യോജിച്ച രീതിയില്‍ വളച്ചൊടിക്കാന്‍ അധികാരത്തിലെത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ആവേശം കൂടുതലാണ്.
സത്യാന്വേഷണത്തിന്റെ മേല്‍ നോട്ട ചുമതല സര്‍ക്കാര്‍ വിഭാഗ ത്തെ ഏല്പിക്കുന്നത് കോഴികളു ടെ സംരക്ഷണ ചുമതല കുറുക്ക നെ ഏല്പിക്കുന്നതുപോലെയാണ്. സി.പി.എം.-ബി.ജെ.പി. രഹസ്യധാരണ; കോണ്‍ഗ്രസ്-ബി.ജെ.പി. രഹസ്യധാരണ എന്നീ ആരോപണങ്ങളുടെ സത്യം അറിഞ്ഞിട്ടേ വോട്ട് ചെയ്യൂവെന്ന് ഒരാള്‍ തീരുമാനിച്ചാല്‍, അയാള്‍ക്ക് വോട്ട് ചെ യ്യാനാവില്ല. അക്കാദമിക് സംവിധാനങ്ങള്‍ക്കോ, മാധ്യമങ്ങള്‍ ക്കോ, കോടതിക്കോ അയാളുടെ മുന്നില്‍ സത്യം വെളിപ്പെടുത്താന്‍ കഴിയില്ല. ചുരുക്കത്തില്‍ താന്‍ വോട്ട് ചെയ്യുന്ന സ്ഥാനാര്‍ത്ഥിയു ടെ യഥാര്‍ത്ഥ മുഖം അയാള്‍ക്ക് അജ്ഞാതമായി മാറുന്നു. ഇതു ജനാധിപത്യത്തിന്റെ പരാജയത്തിനു വഴിതെളിക്കുന്നു. ക്രിമിനലുകള്‍ വീണ്ടും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നതിലൂടെ നമ്മുടെ ജനാധിപത്യ ഗാ ത്രം പണ്ടേതന്നെ രോഗാതുരമാണ്. ഇവര്‍ കൂറുമാറ്റക്കാരായി മാറുന്നതിലും അതിശയമില്ല.
ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് ഇടിവുതട്ടുമ്പോള്‍ അധികാരത്തിലേറുന്ന രാഷ്ട്രീയ പാര്‍ ട്ടികള്‍ ഏകാധിപത്യ പ്രവണതകള്‍ കാണിക്കാന്‍ തുടങ്ങും. സര്‍ ക്കാര്‍ സംവിധാനങ്ങളെ തങ്ങളു ടെ സ്ഥാപിത താത്പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗിക്കും. ഇന്ത്യയില്‍ ഇതു സംഭവിച്ചുകഴിഞ്ഞു.
ഒരു നേതാവ് ഇലക്ഷന്‍ വാഗ്ദാനം നല്കുകയായിരുന്നു. താന്‍ ജയിച്ചാല്‍ ഐസ്‌ക്രീമും ആപ്പിളും സൗജന്യമായി വിതര ണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. കേള്‍വിക്കാരിലൊരാള്‍ എഴുന്നേറ്റു പറഞ്ഞു: "ഇതു രണ്ടും എ നിക്കിഷ്ടമല്ല." "ഞാന്‍ ജയിച്ചാല്‍ നിങ്ങള്‍ അവ ഇഷ്ടപ്പെട്ടു തുടങ്ങും" എന്നായിരുന്നു നേതാവി ന്റെ മറുപടി. ഇതില്‍ ഒരു ഭീഷണി അടിഞ്ഞുകിടപ്പുണ്ട്. പൊതുവെ രാഷ്ട്രീയക്കാരുടെ സമീപനരീതി ഇതാണ്. എല്ലാവര്‍ക്കും വേണ്ടി തങ്ങള്‍ ചിന്തിക്കുന്നു. ഏവര്‍ക്കും വേണ്ടത് എന്താണെന്നു തങ്ങള്‍ ക്കറിയാം. ഇതിനെ അനുകൂലിച്ചും പ്രതിരോധിച്ചും വര്‍ഗ്ഗം, സമുദായം, മതം, പ്രാദേശികത തുടങ്ങിയ സ്വത്വങ്ങള്‍ ഉയര്‍ന്നു വരും. വോ ട്ടര്‍മാര്‍ ഇങ്ങനെ വിവിധ കഷണങ്ങളായി മാറുന്നത് ജനാധിപത്യത്തിന്റെ നിലനില്പിനു ഭീഷണിയാണ്.
രാഷ്ട്രീയതലത്തില്‍ പ്രവര്‍ ത്തിക്കുന്നവര്‍ക്ക് പ്രധാനമായി വേണ്ടത് നീതിബോധമാണ്. അ തു കഴിഞ്ഞേ സ്‌നേഹം, കാരു ണ്യം തുടങ്ങിയ ഗുണങ്ങള്‍ക്കു പ്ര സക്തിയുള്ളൂ. അതിനാല്‍ നീതിബോധമുള്ള സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനാണ് വോട്ട് ചെയ്യേണ്ടത്. എല്ലാവര്‍ക്കും തുല്യ പരിഗണന കൊടുത്ത് ശരിയോടു ചേര്‍ന്നു നില്‍ക്കുന്ന ആളായിരിക്കണം ജനപ്രതിനിധി. അങ്ങനെ യല്ലാത്തതിന്റെ ദോഷഫലങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org