അസ്വീകാര്യമായ ദാരിദ്ര്യത്തിനെതിരെ പോരാടുക

അസ്വീകാര്യമായ ദാരിദ്ര്യത്തിനെതിരെ പോരാടുക

കോവിഡ് പകര്‍ച്ചവ്യാധി ദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്. പകര്‍ച്ചവ്യാധി ലോകത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്നു, ദരിദ്രരെയും അവഗണിക്കപ്പെട്ടവരെയുമാകട്ടെ അതു വളരെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ ദാരിദ്ര്യത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരുക എന്നതു പ്രധാനമാണ്. ഇക്കാര്യത്തില്‍ നാം നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്.
ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത ദാരിദ്ര്യത്തിനെതിരെ, സഭാസംഘടനകള്‍ പോരാട്ടം ശക്തമാക്കേ ണ്ടിയിരിക്കുന്നു. കൂടുതല്‍ നീതിനിഷ്ഠവും സാഹോദര്യമുള്ളതുമായ ഒരു ലോകം പടുത്തുയര്‍ത്തുക എന്ന ത് നമ്മുടെയെല്ലാവരുടെയും പൊതുവായ ലക്ഷ്യമാണ്. അതിനായി അക്ഷീണം യത്‌നിക്കുന്ന എല്ലാവര്‍ക്കും എന്റെ അപ്പസ്‌തോലികമായ ആശീര്‍വാദവും പ്രോത്സാഹനവും ഞാന്‍ നേരുന്നു. ക്രിസ്തുവിന്റെ കൃപയോടെ എല്ലാവര്‍ക്കും നല്ല സമരിയാക്കാരാകാന്‍ നമുക്കു സാധിക്കട്ടെ.

(ബെല്‍ജിയന്‍ കത്തോലിക്കാസഭയുടെ രണ്ടു ദാരിദ്ര്യനിര്‍മ്മാര്‍ജന സന്നദ്ധസംഘടനകള്‍ക്കയച്ച സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org