പരിസ്ഥിതി സംരക്ഷണം കാനോന്‍ നിയമത്തിന്‍റെ ഭാഗമാക്കണം

പരിസ്ഥിതി സംരക്ഷണം നിയമപരമായ കടമയാക്കുന്ന തരത്തില്‍ സഭയുടെ സാര്‍വത്രിക കാനോന്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് വത്തിക്കാന്‍ നിയമപാഠ കാര്യാലയത്തിന്‍റെ മുന്‍ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഫ്രാന്‍സെസ്കോ കൊക്കോപാല്‍മീരോ ആവശ്യപ്പെട്ടു. 'ഊര്‍ജ സംക്രമണത്തിനുള്ള കത്തോലിക്കാ നിക്ഷേപങ്ങള്‍' എന്ന വിഷയത്തെ കുറിച്ചു നടത്തിയ ഒരു സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ഡിനല്‍. കാനോന്‍ നിയമ സംഹിതയിലെ 208 മുതല്‍ 221 വരെയുള്ള കാനോനുകള്‍ സകല വിശ്വാസികളുടേയും കടമകളേയും അവകാശങ്ങളേയും കുറിച്ചാണു പ്രതിപാദിക്കുന്നത്. ഇവയില്‍ ഏറ്റവും പ്രധാനമായ ഈ കടമകളെക്കുറിച്ചു പരാമര്‍ശമില്ല. അതായത് വിശ്വാസികള്‍ ജീവിക്കുന്ന സ്വാഭാവിക പരിസ്ഥിതിയെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യേണ്ടതിനെ കുറിച്ച്. പരിസ്ഥിതി സംരക്ഷണം വിശ്വാസികളുടെ കടമയായി വ്യവസ്ഥ ചെയ്യുന്ന ഒരു കാനോന്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തണം – കാര്‍ഡിനല്‍ വിശദീകരിച്ചു. അങ്ങനെയൊരു കാനോന്‍ നിയമത്തിന്‍റെ വാക്യങ്ങള്‍ കാര്‍ഡിനല്‍ ഉദാഹരണമായി പറയുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org