പൗരത്വനിയമം റദ്ദാക്കണമെന്ന് ഗോവ ആര്‍ച്ചുബിഷപ്

Published on

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറാറോ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിയോജിക്കാനുള്ള അവകാശം റദ്ദാക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്താകമാനം നടത്തുന്ന എന്‍ ആര്‍ സി, എന്‍ പി ആര്‍ എന്നിവ ഉപേക്ഷിക്കണമെന്നും ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. ഗോവ അതിരൂപതയുടെ സാമൂഹ്യസമ്പര്‍ക്കത്തിനായുള്ള മാധ്യമ വിഭാഗം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.

ഭാരതത്തിലെ കോടിക്കണക്കിനു ജനങ്ങളുടെ സ്വരത്തിനു കേന്ദ്ര സര്‍ക്കാര്‍ ചെവി കൊടുക്കണമെന്നു പ്രസ്താവനയില്‍ പറയുന്നു. പൗരത്വ നിയമം പിന്‍വലിക്കണമെന്നും വിയോജിക്കാനുള്ള അവകാശം നില നിറുത്തണമെന്നുമുള്ള ജനങ്ങളുടെ വികാരം കേന്ദ്രസര്‍ക്കാര്‍ മാനിക്കണം. ദേശീയ പൗരത്വ രജിസ്ട്രര്‍, ജനസംഖ്യാ രജിസ്ട്രര്‍ എന്നീ ഉദ്യമങ്ങളില്‍നിന്നു പിന്തിരിയണം. വിഭജനവും ഭിന്നിപ്പും വിവേചനവും സൃഷ്ടിക്കുന്ന ഈ പദ്ധതികള്‍ വിനാശകരമായ ഫലങ്ങളായിരിക്കും ഉണ്ടാക്കുകയെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org