‘പാവങ്ങളുടെ ദിനം’ ആചരിച്ചു

‘പാവങ്ങളുടെ ദിനം’ ആചരിച്ചു

കൊച്ചി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമനുസരിച്ച് ആഗോളതലത്തില്‍ നടത്തപ്പെടുന്ന 'പാവങ്ങളുടെ ദിനം' കൊച്ചി രൂപതയില്‍ ആചരിച്ചു.

'എളിയവന്‍ നിലവിളിച്ചു, കര്‍ത്താവ് കേട്ടു' എന്ന ദൈവവചനം ആയിരുന്നു ഈ വര്‍ഷത്തെ ആപ്തവാക്യം. ദരിദ്രരിലും അവശത അനുഭവിക്കുന്നവരിലും ദൈവത്തെ ദര്‍ശിക്കുവാന്‍ നാം ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്ന് ഇടക്കൊച്ചി സെഹിയോന്‍ പ്രേഷിതസംഘത്തിന്‍റെ ഊട്ടുശാലയില്‍ നടത്തിയ സ്നേഹസംഗമം ഉദ് ഘാടനം ചെയ്തുകൊണ്ടു കൊച്ചി രൂപതാ വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട് പ്രസ്താവിച്ചു.

കെസിബിസി പ്രോലൈഫ് സമിതി കൊച്ചി രൂപതാഘടകത്തിന്‍റെ നേതൃത്വത്തിലാണു പാവങ്ങളുടെ ദിനാചരണം നടന്നത്. ഷെവ. ഡോ. എഡ്വേര്‍ഡ് എടേഴത്ത് അദ്ധ്യക്ഷനായ യോഗത്തില്‍ കെസിബിസി പ്രോ ലൈഫ് പ്രസിഡന്‍റ് സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, പള്ളോട്ടൈന്‍ സന്ന്യാസിനി സമൂഹം പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ലിജിയ, അക്വിനാസ് കോളജ് പ്രൊഫസ്സര്‍ സീറ്റാ പോള്‍, ഊട്ടുശാല പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് ജൂഡ്സന്‍ എം.എക്സ്., ആന്‍റണി മൈലോത്ത്, ഫിലോമിന വില്‍സന്‍, യൂത്ത് വിങ്ങ് പ്രസിഡന്‍റ് ടോം രഞ്ജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സാബു ജോസ്, ജൂഡ്സന്‍ എം.എക്സ്., പകല്‍വീട് മുതിര്‍ന്ന അംഗങ്ങളായ മേരി കറുപ്പന്‍ എന്നിവരെ ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org