വത്തിക്കാനു ലോകാരോഗ്യസംഘടനയുടെ സ്ഥിരം നിരീക്ഷകപദവി

വത്തിക്കാനു ലോകാരോഗ്യസംഘടനയുടെ സ്ഥിരം നിരീക്ഷകപദവി

ലോകാരോഗ്യസംഘടനയില്‍ സ്ഥിരം നിരീക്ഷകന്‍ എന്ന പദവി വത്തിക്കാനു നല്‍കി. അംഗരാഷ്ട്രങ്ങളല്ലാത്ത അന്താരാഷ്ട്ര സംഘടനകള്‍ക്കു നല്‍കുന്ന ഈ പദവിയിലേക്കു വത്തിക്കാനെ നിയോഗിക്കാനുള്ള പ്രമേയം ലോകാരോഗ്യസംഘടന ഏകകണ്ഠമായി പാസ്സാക്കുകയായിരുന്നു. ലോകാരോഗ്യസംഘടനകളില്‍ നടക്കുന്ന ചര്‍ച്ചകളിലും സമ്മേളനങ്ങളിലും പങ്കെടുക്കാനും അഭിപ്രായങ്ങള്‍ പറയാനും ഇനി മുതല്‍ വത്തിക്കാന്‍ പ്രതിനിധിക്കു അനുവാദമുണ്ടായിരിക്കും. എന്നാല്‍ വോട്ടു രേഖപ്പെടുത്താനോ സ്ഥാനാര്‍ത്ഥികളെ നിറുത്താനോ കഴിയില്ല. 1953 മുതല്‍ ലോകാരോഗ്യസംഘടനയുമായി നിലനിറുത്തി വരുന്ന ബന്ധത്തിന്റെ തുടര്‍ച്ചയാണ് ഈ അംഗീകാരമെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 1964 മുതല്‍ ഐക്യരാഷ്ട്രസഭയില്‍ വത്തിക്കാനു സ്ഥിരം നിരീക്ഷകപദവി ഉണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org