പി.ഒ.സി.യില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്

പി.ഒ.സി.യില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്

കൊച്ചി: കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യുട്ടിന്‍റെ നേതൃത്വത്തില്‍, വ്യക്തിത്വ വികാസവും മാനസികാരോഗ്യവും നേടാനും നല്കാനും സഹായകമായ വാരാന്ത്യ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു.

മാനസികപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് സ്വയം മനസ്സിലാക്കാനും മറ്റുളളവരെ സഹായിക്കാനും ഉതകുന്ന ശാസ്ത്രീയ പരിശീലനമാണ് കോഴ്സില്‍ നല്‍കുന്നത്. വ്യക്തിവികസനം നേടല്‍, വൈകാരികപക്വത കൈവരിക്കല്‍, മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കല്‍, മദ്യം, മയക്കുമരുന്ന് ആസക്തികളില്‍നിന്നും മോചനം, കൗണ്‍സലിംഗ്, വിദ്യാഭ്യാസ മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത മനഃശാസ്ത്രവിദഗ്ധര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കുന്നു

ജാതിമതഭേദമില്ലാതെ, 20 വയസ്സു മുതല്‍ പ്രായമുളളവരും എസ്.എസ്.എല്‍.സി. വരെയെങ്കിലും പഠിച്ചിട്ടുളള വരുമായവര്‍ക്ക് പങ്കെടുക്കാവുന്ന ഈ കോഴ്സിന്‍റെ മാധ്യമം മലയാളമായിരിക്കും. കോഴ്സ് ഫീസ് 3500 രൂപ.

2019 ജൂണ്‍ 15 മുതല്‍ 2020 മാര്‍ച്ച് 28 വരെയാണ് കോഴ്സ് കാലാവധി. എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയാണ് ക്ലാസുകള്‍. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക: 8921179123, 9846049282.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org