ഉപ്പും പ്രകാശവുമായ ഒരാളിന്റെ ഓര്‍മ്മയ്ക്ക്….

ഉപ്പും പ്രകാശവുമായ ഒരാളിന്റെ ഓര്‍മ്മയ്ക്ക്….

ബാഷ്പാഞ്ജലി

നേരായ വഴിയേ കടന്നു പോയി
നേരേവീട്ടിലെ ചെറിയാനച്ചന്‍
നേരിന്റെ പുഞ്ചിരി യാനനത്തില്‍
നേരിലനുഭവവേദ്യമാക്കി.
ആരോഗ്യ സൗന്ദര്യ ദൈവദാനം
ആവോളമുള്ള പുരുഷശ്രേഷ്ഠന്‍
ഏവരേം നന്നായ് പരിഗണിക്കും
ഏവര്‍ക്കും ഏററം പ്രിയങ്കരനും.
ചെറിയാച്ചനകംപുറമൊന്നുപോലെ
ചെറിയാച്ചനകത്തുമറയുമില്ല.
സഹജക്കു ജീവന്‍ പിടിച്ചു നിര്‍ത്താന്‍
സ്വന്തം ശരീരം പകുത്തു നല്‍കി.
സ്‌നേഹത്തിന്‍ കല്പനയേകിയതാം
യേശുവിന്‍ ശാസനയേറ്റു ദാസന്‍
കലകള്‍തന്‍ രംഗ വേദിയിലും
അക്ഷര ലോകത്തും മുദ്ര യേകി.
കൈതൊട്ട രംഗങ്ങള്‍ മേന്മയേറ്റി
കയ്യടക്കി ജനഹൃത്തടങ്ങള്‍
പ്രഥമ ഭാഷണം കൊണ്ടുതന്നെ
പ്രതിഷ്ഠയായല്ലൊ മനസ്സിലെന്നും
അര്‍പ്പിച്ചിടുന്നിതെന്‍ ബാഷ്പാഞ്ജലി
ആദരപൂര്‍വ്വം നമിച്ചിടുന്നേന്‍.

അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍
വെണ്ണല.

പാവനസ്മരണയ്ക്ക്

നിത്യം സ്മരിക്കാന്‍ ചൊരിയും ചിരിയേകി
ഹൃദയസമാനതേല്‍ ചെറിയാനച്ചന്‍
നിത്യനാം കര്‍ത്താവിന്‍ സ്വര്‍ഗ്ഗകവാടത്തില്‍
ചിരകാല സാക്ഷ്യമായി കാത്തുനില്‍ക്കേ!
ഒരു നാളിലങ്ങു ഞാനെത്തുന്ന വേളയില്‍
മാറോടു ചേര്‍ത്തന്നു പുണരുവാനും
പരമസൂക്തങ്ങളെ തന്‍ ലക്ഷ്യബോധമായ്
അന്നങ്ങാതൃപ്പാദം സമര്‍പ്പിച്ചിടാം

ചെന്നിത്തല ഗോപിനാഥ്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org