സമര്‍പ്പണം

സമര്‍പ്പണം

ഏ.കെ. പുതുശ്ശേരി

ഏ.കെ. പുതുശ്ശേരി
ഏ.കെ. പുതുശ്ശേരി

ശ്രീയേശുദേവന്റെ നാമം ജപിക്കുമ്പോള്‍
ഞാനൊരു പുണ്ണ്യവാനായി മാറും.
ആ പുണ്ണ്യനാമത്തിന്‍ ദിവ്യലഹരിയില്‍
ഞാനെന്നെതന്നെ മറന്നുപോകും.
ഞാനറിയാതെയെന്‍ സര്‍വഭാവങ്ങളും
നൂനമാ ബിന്ദുവിലെത്തിച്ചേരും.
എന്‍ ജീവിതത്തിലെ സാരസര്‍വ്വസ്വമാ
യെന്നും ഞാനേശുവെണങ്ങീടുന്നു.
എന്മനോദര്‍പ്പണം തന്നിലാജീവിത
സുന്ദരനാളം തെളിഞ്ഞുയരേ
എന്‍ തലച്ചോറിലെ ചീളുകള്‍ക്കുള്ളിലെന്‍
നാഥന്റെ സ്‌നേഹസ്വരം മുഴങ്ങി.
പിച്ചവച്ചോടിനസറേത്തുമണ്ണിലെ
കൊച്ചുകുടിലിന്റെ മുന്നിലന്ന്
കൊച്ചരിപ്പല്ലുകള്‍ കാട്ടിച്ചിരിക്കുന്ന
കൊച്ചുരൂപം മിഴിമുന്നിലെത്തി.
മാമലമോളില്‍ മനുഷ്യമനസ്സിലെ
കാമനനീക്കാന്‍ വചനമോതി
പാരം മാനവമിഴിയിലെ കൂരിരുള്‍
ദൂരെയകറ്റിയ സ്‌നേഹഗാഥാ.
നിന്നെപ്പോലന്യനെ സ്‌നേഹിക്കാനോതിയ
നിത്യസ്മരണീയ സ്‌നേഹമന്ത്രം
എന്‍ഹൃദയത്തിലെ തംബുരു തന്ത്രികള്‍
എന്നുമതേറ്റേറ്റു പാടീടുന്നു.
ജ്ഞാനവും ബുദ്ധിയും ധ്യാനവും ത്യാഗവും
നൂനമെളിയോര്‍ക്കുവേണ്ടിയാവാര്‍
കാലദേശങ്ങള്‍ മറികടന്നോതിയ
കാരുണ്യരൂപനെ കാണുന്നു ഞാന്‍
നീതിക്കുടയവന്‍ നീമാത്രമെന്‍നാഥാ
ആദിയുമന്തവും നീതാനല്ലോ
വേദനകൊള്ളും മനുഷ്യഗണത്തിന്
നീതിയരുളുവോന്‍ നീയേനാഥാ
കാണുന്നു നായകാ തൂണില്‍തുരുമ്പിലും
ചേണുറ്റനിന്‍ കരലീലകള്‍ ഞാന്‍
ആദിയുഷസ്സുമനന്തവിഹായസ്സും
ഭൂതിധരണിയും നീതാനല്ലോ
എന്‍ഹൃദയരക്തതുള്ളികള്‍കൊണ്ടു ഞാന്‍
നിന്‍ചരണങ്ങള്‍ കഴുകീടട്ടേ
ഞാനയോഗ്യനറിയുന്നുവിഭോ തിരു
നാമജപമെന്നെ യോഗ്യനാക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org