പൊലീസ് സേനയുടെ നവീകരണം: സെമിനാര്‍ നടത്തി

പൊലീസ് സേനയുടെ നവീകരണം: സെമിനാര്‍ നടത്തി

കൊച്ചി: രാഷ്ട്രീയക്കാര്‍ പൊലീസിനെ ദുഷിപ്പിക്കുന്നതല്ല പോലീസുകാരാണ് രാഷ്ടീയക്കാരെ ദുഷിപ്പിക്കുന്നതെന്ന് പറയേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ജേക്കബ് പുന്നൂസ് പ്രതികരിച്ചു. പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം എന്നാല്‍ എല്ലാ നിയന്ത്രണങ്ങള്‍ക്കും അതീതമാകാനും പാടില്ല, ആജ്ഞാനുവര്‍ത്തികളാവരുത് നിയമമറിഞ്ഞ് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന കാര്യക്ഷമതയാണ് ഉണ്ടാവേണ്ടതെന്ന് മുന്‍ ഡിജിപിയും പൊലീസ് മേധാവിയുമായ ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടു. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ പൊലീസ് സേനയുടെ നവീകരണം-സമീപകാലസാഹചര്യങ്ങളില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മേലുദ്യോഗസ്ഥരോടല്ല ഇന്ത്യന്‍ ഭരണഘടനയോടാണ് പൊലീസിന് ആദരവും ബഹുമാനവും ഉണ്ടാവേണ്ടത്. ഇങ്ങനെയല്ലാതാകുമ്പോഴാണ് ദാസ്യവേല ഉണ്ടാകുന്നത്. ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ല. ദാസ്യവേല ഒരു അഴിമതിയാണ് ദാസ്യവേലയ്ക്കെതിരെ ജനമനഃസാക്ഷി ഉണരണം.

അഡ്വ.ഡി.ബി. ബിനു അദ്ധ്യക്ഷത വഹിച്ചു അഡ്വ. എം.ആര്‍. രാജേന്ദ്രന്‍നായര്‍, ഫാ. റോബി കണ്ണന്‍ചിറ സി എംഐ, അനു സുനില്‍കുമാര്‍, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. ചാവറ കള്‍ച്ചറല്‍ സെന്‍റര്‍, ആര്‍.ടി.ഐ. കേരള ഫെഡറേഷന്‍, ആന്‍റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്‍റ്, എന്‍റെ ഭൂമി, സെന്‍റ തെരേസാസ് കോളജ് സോഷ്യോളജി വിഭാഗം, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്‍റര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org