ഫ്രാന്‍സീസ് മാര്‍പാപ്പായുടെ മൂന്നാമത്തെ ചാക്രികലേഖനം ഒക്ടോബറില്‍

ഫ്രാന്‍സീസ് മാര്‍പാപ്പായുടെ മൂന്നാമത്തെ ചാക്രികലേഖനം ഒക്ടോബറില്‍

ഫ്രാന്‍സീസ് മാര്‍പാപ്പായുടെ അടുത്ത ചാക്രികലേഖനം ഒക്ടോബര്‍ 3 നു പ്രസിദ്ധീകരിക്കും. മാനവസാഹോദര്യവും സാമൂഹ്യ സൗഹാര്‍ദ്ദവും പ്രമേയമാക്കുന്ന ചാക്രികലേഖനത്തിന് ' സകല സഹോദരങ്ങള്‍' എന്നായിരിക്കും പേര്. വി. ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാളിന്റെ തലേന്ന് അസ്സീസിയിലെ വി. ഫ്രാന്‍സീസിന്റെ കബറിടത്തില്‍ ദിവ്യബലിയര്‍പ്പിച്ച ശേഷമായിരിക്കും ചാക്രികലേഖനത്തില്‍ പാപ്പാ ഒപ്പു വയ്ക്കുക 2015 ല്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ലൗദാത്തോ സി എന്ന ചാക്രികലേഖനമാണ് ഫ്രാന്‍സീസ് പാപ്പാ . ഇതിനു മുമ്പു പ്രസിദ്ധീകരിച്ചത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ കാലത്തു തന്നെ രചന ആരംഭിച്ചിരുന്ന ലുമെന്‍ ഫിദെയ് ആണ് ഫ്രാന്‍സിസ് പാപ്പാ അധികാരമേറ്റതിനു ശേഷം ആദ്യമായി പ്രസിദ്ധീകരിച്ച ചാക്രികലേഖനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org