ഫ്രാന്‍സിസ് മാര്‍പാപ്പ പോള്‍ ആറാമന്‍റെ കബറിടം സന്ദര്‍ശിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ പോള്‍ ആറാമന്‍റെ കബറിടം സന്ദര്‍ശിച്ചു

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ കബറിടം ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. പോള്‍ ആറാമന്‍റെ 39-ാം ചരമവാര്‍ഷിക ദിനത്തില്‍ കബറിടത്തിലെത്തിയ മാര്‍പാപ്പ അര മണിക്കൂര്‍ പ്രാര്‍ത്ഥന നടത്തി. ജനനനിയന്ത്രണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഭാപ്രബോധനത്തിനു വ്യക്തത നല്‍കിയ "മനുഷ്യജീവന്‍" എന്ന ചാക്രികലേഖനത്തിന്‍റെ രചയിതാവും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ മുഖ്യശില്പിയുമായ പോള്‍ ആറാമനെ ഫ്രാന്‍സിസ് പാപ്പയാണ് 2014-ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. പോള്‍ ആറാമന്‍റെ മറ്റൊരു വിഖ്യാത ചാക്രികലേഖനമായ 'ജനതകളുടെ പുരോഗതി' പ്രസിദ്ധീകരിച്ചതിന്‍റെ അമ്പതാം വാര്‍ഷികവുമാണിത്. 1897-ല്‍ ഇറ്റലിയില്‍ ജനിച്ച ജോവാന്നി മൊന്തിനി ആണ് പോള്‍ ആറാമന്‍ എന്ന പേരില്‍ മാര്‍പാപ്പയായി സേവനം ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org