രോഗികളായ കുഞ്ഞുങ്ങളെ മാര്‍പാപ്പ സന്ദര്‍ശിച്ചു

രോഗികളായ കുഞ്ഞുങ്ങളെ മാര്‍പാപ്പ സന്ദര്‍ശിച്ചു

തുടരുന്ന 'കാരുണ്യവെള്ളി' സന്ദര്‍ശനത്തിന്‍റെ ഭാഗമായി ജനുവരിയിലെ ആദ്യവെള്ളിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ രോഗികളായ കുഞ്ഞുങ്ങളെയാണു സന്ദര്‍ശിച്ചത്. ഉണ്ണീശോയുടെ നാമത്തില്‍ വത്തിക്കാന്‍ നടത്തുന്ന കുട്ടികളുടെ ആശുപത്രിയിലെത്തി മാര്‍പാപ്പ കുഞ്ഞുങ്ങളോടും അവരുടെ മാതാപിതാക്കളോടും സംസാരിച്ചു. പാപ്പായുടെ ആശുപത്രി എന്നും അറിയപ്പെടുന്ന ഈ ആശുപത്രി ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പീഡിയാട്രിക് ആശുപത്രികളില്‍ ഒന്നാണ്. കാരുണ്യവര്‍ഷാചരണത്തിന്‍റെ ഭാഗമായി 2016-ലാണ് മാര്‍പാപ്പ ഓരോ മാസവും ഓരോ അഗതിമന്ദിരം സന്ദര്‍ശിക്കുന്ന പതിവു തുടങ്ങിയത്. കാരുണ്യവര്‍ഷത്തെ പരിപാടിയായിട്ടാണ് തുടക്കത്തില്‍ ഉദ്ദേശിച്ചതെങ്കിലും അതു തുടരാന്‍ പാപ്പ തീരുമാനിക്കുകയായിരുന്നു. അഭയാര്‍ത്ഥികള്‍, നിത്യരോഗികള്‍, അനാഥബാലര്‍, മുന്‍ലൈംഗികതൊഴിലാളികള്‍ തുടങ്ങിയവര്‍ പാര്‍ക്കുന്ന നിരവധി ഭവനങ്ങള്‍ ഇതിന്‍റെ ഭാഗമായി പാപ്പ സന്ദര്‍ശിച്ചു കഴിഞ്ഞു. മുന്‍കൂട്ടി അറിയിക്കാതെയാണ് പാപ്പ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതും സന്ദര്‍ശനം നടത്തുന്നതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org