പാപ്പാ മൊറോക്കോ സന്ദര്‍ശിക്കുന്നു

പാപ്പാ മൊറോക്കോ സന്ദര്‍ശിക്കുന്നു

മാര്‍ച്ച് അവസാനദിനങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ സന്ദര്‍ശിക്കുന്നു. മുഹമ്മദ് ആറാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുന്ന മാര്‍പാപ്പ മുഹമ്മദ് അഞ്ചാമന്‍ രാജാവിന്‍റെ കബറിടം സന്ദര്‍ശിക്കും. മൊറോക്കോയിലെ ഒരു മുസ്ലീം പുരോഹിത പഠനകേന്ദ്രത്തിലും മാര്‍പാപ്പ പോകുന്നുണ്ട്. മുസ്ലീം തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുകയും മിതവാദികളായ മുസ്ലീം മതപണ്ഡിതരെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു മതവിദ്യാഭ്യാസസ്ഥാപനമാണത്. യുഎഇ സന്ദര്‍ശനത്തോടെ മുസ്ലീം തീവ്രവാദത്തിനെതിരെ ഉയര്‍ന്ന വികാരം കൂടുതല്‍ ശക്തമാക്കാനും കത്തോലിക്കാ-മുസ്ലീം സൗഹൃദം വര്‍ദ്ധിപ്പിക്കാനും മൊറോക്കന്‍ സന്ദര്‍ശനം സഹായിക്കുമെന്ന പ്രതീക്ഷയാണ് നിരീക്ഷകര്‍ക്കുള്ളത്. കാരിത്താസ് ഓഫീസില്‍ വച്ചു അഭയാര്‍ത്ഥികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. മുസ്ലീം രാജ്യമായ മൊറോക്കോയിലെ മൂന്നര കോടി ജനങ്ങളില്‍ അര ലക്ഷം പേര്‍ മാത്രമാണു കത്തോലിക്കര്‍. ഫ്രാന്‍സിന്‍റെയും സ്പെയിന്‍റെയും കോളനിയായിരുന്നിട്ടുള്ള മൊറോക്കോയിലെ കത്തോലിക്കരിലേറെയും ഫ്രഞ്ച്, സ്പാനിഷ് ബന്ധങ്ങളുള്ളവരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org