പാപ്പായുടെ വാര്‍ഷികധ്യാനം നയിക്കുന്നത് അമ്പതുകാരനായ ബെനഡിക്ടൈന്‍ സന്യാസി

പാപ്പായുടെ വാര്‍ഷികധ്യാനം നയിക്കുന്നത് അമ്പതുകാരനായ ബെനഡിക്ടൈന്‍ സന്യാസി

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കും വേണ്ടിയുള്ള വാര്‍ഷികധ്യാനം നയിക്കുന്നത് അമ്പതുകാരനായ ബെനഡിക്ടൈന്‍ സന്യാസി ബെര്‍ണാഡോ ജാന്നിയാണ്. മാര്‍പാപ്പ ധ്യാനത്തിനു ക്ഷണിച്ചപ്പോള്‍ താനതിനു പ്രാപ്തനല്ലെന്നായിരുന്നു ജാന്നിയുടെ ആദ്യപ്രതികരണം. ഈ തോന്നല്‍ തന്നെയാണ് ധ്യാനഗുരുവാകുന്നതിനുള്ള പ്രാഥമികയോഗ്യതയെന്നായിരുന്നു മാര്‍പാപ്പയുടെ മറുപടിയെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

റോമില്‍ നിന്ന് 20 മൈല്‍ തെക്ക്, സെ.പോള്‍ വൈദികരുടെ ഒരു ധ്യാനകേ ന്ദ്രത്തിലാണു റോമന്‍ കൂരിയായ്ക്കുള്ള വാര്‍ഷികധ്യാനം നടക്കുന്നത്. മാര്‍പാപ്പയും റോമന്‍ കൂരിയായിലെ 65 അംഗങ്ങളുമാണ് ധ്യാനത്തില്‍ പങ്കെടുക്കുന്നത്. അഞ്ചു ദിവസം ദീര്‍ഘിക്കുന്ന ധ്യാനത്തില്‍ പത്തു ധ്യാനപ്രസംഗങ്ങളാണ് ഫാ. ജാന്നി നല്‍കുക. മാരിയോ ലൂസി എന്ന കവിയുടെയും ഫ്ളോറന്‍സ് മേയറായിരുന്ന ദൈവദാസന്‍ ജോര്‍ജിയോ ലാ പിരായുടെയും ആശയങ്ങളെ ആസ്പദമാക്കിയാണ് ധ്യാനപ്രസംഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നു ഫാ. ജാന്നി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org