പ്രളയബാധിതര്‍ക്ക് സഹായഹസ്തം

പ്രളയബാധിതര്‍ക്ക് സഹായഹസ്തം

കോട്ടയം: പ്രളയകെടുതിയില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായഹസ്തമൊരുക്കി കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്‍റര്‍. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ 400 ഓളം ആളുകള്‍ക്കാണ് ചൈതന്യയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുന്നത്. ജില്ലയിലെ പാറമ്പുഴ, കൊശമറ്റം, വിജയപുരം, നീലിമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് ചൈതന്യ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ക്യാമ്പിലുള്ള ആളുകള്‍ക്ക് ഭക്ഷണം, മെഡിക്കല്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധങ്ങളായ ക്രമീകരണങ്ങള്‍ കെഎസ്എസ്എസിന്‍റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റുകളുമായി സഹകരിച്ച് ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പ് ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ സന്ദര്‍ശിച്ചു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്, തോമസ് ചാഴികാടന്‍ എം.പി, എം.എല്‍.എ.മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, കോട്ടയം ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു ഐ.എ.എസ്, കോട്ടയം ജില്ലാ പോലീസ് മേധാവി പി. എസ്. സാബു ഐ.പി.എസ്, കോട്ടയം അസി. കളക്ടര്‍ ഇസ പ്രിയ ഐ.എ.എസ്, നിഷ ജോസ് കെ. മാണി, ഫാ. ബിന്‍സ് ചേത്തലില്‍, ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ തോമസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിസ്സി ടോമി, വിവിധ വകുപ്പ് മേധാവികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പിന്‍റെ ക്രമീകരണങ്ങള്‍ ചൈതന്യയിലൊരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org