‘പ്രവാസികളുടെ ആശ്വാസ’മടക്കം ലുത്തിനിയായില്‍ മൂന്നു ജപങ്ങള്‍ കൂടി

പ. മാതാവിനോടുള്ള ലുത്തിനിയായില്‍ മൂന്നു ജപങ്ങള്‍ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടുത്തി. തിരുസഭയുടെ മാതാവേ എന്നതിനു ശേഷം 'കരുണയുടെ മാതാവേ', ദൈവവരപ്രസാദത്തിന്റെ മാതാവേ എന്നതിനു ശേഷം 'പ്രത്യാശയുടെ മാതാവേ', പാപികളുടെ സങ്കേതമേ എന്നതിനു ശേഷം 'പ്രവാസികളുടെ ആശ്വാസമേ' എന്നിവയാണു പുതുതായി ഉള്‍പ്പെടുത്തിയവ. ദൈവികാരാധനയ്ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ റോബര്‍ട്ട് സാറാ ഇക്കാര്യം വിശദീകരിച്ച് മെത്രാന്‍ സംഘങ്ങളുടെ അദ്ധ്യക്ഷന്മാര്‍ക്കു കത്തയച്ചു.

ഇറ്റലിയിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൊറേറ്റോയില്‍ 1531 മുതലാണു ലുത്തിനിയ പ്രചാരത്തിലായത്. 1587-ല്‍ സിക്സ്റ്റസ് അഞ്ചാമന്‍ പാപ്പാ ഔദ്യോഗിക അംഗീകാരം നല്‍കിയതോടെ ഇത് ആഗോളസഭയുടെ മരിയകീര്‍ത്തനമായി മാറി. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ 7 ജപങ്ങള്‍ ഇതിനോടു കൂട്ടിച്ചേര്‍ക്കപ്പെട്ടു. തിരുസഭയുടെ മാതാവേ, കുടുംബങ്ങളുടെ രാജ്ഞീ എന്നിവ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തവയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org