അര്‍ജന്റീനിയന്‍ പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

അര്‍ജന്റീനിയന്‍ പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Published on

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതൃരാജ്യമായ അര്‍ജന്റീനയുടെ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സഭയുടെ ശക്തമായ വിയോജിപ്പിനിടയില്‍ അര്‍ജന്റീന ഭ്രൂണഹത്യ അനുവദനീയമാക്കുന്ന നിയമം ഈയിടെ പാസ്സാക്കിയിരുന്നു. അതിനുശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ഇടത് ആഭിമുഖ്യമുള്ള രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവാണ് ആല്‍ബെര്‍ട്ടെ ഫെര്‍ണാണ്ടസ്. കത്തോലിക്കസഭാംഗമാണ് അദ്ദേഹം. 14 ആഴ്ച വരെയുള്ള ഭ്രൂണഹത്യ നിയമവിധേയമാക്കുന്ന ബില്‍ അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഇതിനെതിരായ സഭയുടെ പ്രചാരണത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണ നല്‍കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org