പ്രൈംമിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പ്

പ്രൈംമിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പ്

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പ്രൈം മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പിന് പയ്യന്നൂര്‍ കണ്ടോ ത്ത് കോത്തായിമുക്കിലെ ചെറുവള്ളി കിഴക്കേല്‍ അഞ്ജു സെബാസ്റ്റ്യന്‍ അര്‍ഹയായി. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നാനോ സയന്‍സ് ആന്റ് എഞ്ചിനീയ റിംഗ് വകുപ്പില്‍ ശ്രവണവൈകല്യമുള്ളവര്‍ക്കായുള്ള ബയോ ഇന്‍ സ്പയേഡ് കോക്ലിയര്‍ ഇംപ്ലാന്റിംഗിനെക്കുറിച്ചു ഗവേഷണം നടത്തു കയാണ് അഞ്ജു. രാജഗിരി എഞ്ചനീയറിഗ് കോളജില്‍നിന്നു B.Tech ഉം ISRO യുടെ അനുബന്ധസ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍നിന്നു M.Tech ഉം നേടിയ അഞ്ജു, കണ്ണൂര്‍ ജില്ലാ സഹകരണബാങ്കിലെ മുന്‍ മാനേജര്‍ ചെറുവള്ളി കിഴക്കേല്‍ സെബാസ്റ്റ്യന്റെയും നീലീശ്വരം GHSS അധ്യാപിക കെ.ജെ. ഷാന്റിയുടെയും മകളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org