കൃഷിരീതികളിലൂടെ പരിയാപുരം സെന്‍റ് മേരീസ് സ്കൂള്‍

കൃഷിരീതികളിലൂടെ പരിയാപുരം സെന്‍റ് മേരീസ് സ്കൂള്‍

അങ്ങാടിപ്പുറം: തിരിനന, കൂനകൃഷി, ചാക്ക് നിറ, ടവര്‍ ഗാര്‍ഡന്‍, ബോക്സ് കൃഷി, തുള്ളി നന…. പുതിയ കൃഷിരീതികള്‍ പയറ്റി വിജയം കൊയ്തെടുക്കുകയാണ് പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്. പ്രവര്‍ത്തകരായ കുട്ടിക്കര്‍ഷകര്‍. കാര്‍ഷിക വിപ്ലവത്തിന് പിന്തുണയും പ്രോത്സാഹനവുമായി അധ്യാപകരും രക്ഷിതാക്കളും കൃഷി ഭവന്‍ ജീവനക്കാരുമുണ്ട്. വെണ്ട, ചീര, പാലക്ചീര, ഇഞ്ചി, വഴുതന, തക്കാളി, കാബേജ്, ഉരുളക്കിഴങ്ങ്, കോളിഫ്ളവര്‍, സ്ട്രോബറി തുടങ്ങിയവയെല്ലാം സ്കൂളിലെ കൃഷിയിടത്തില്‍ സമ്യദ്ധമായി വളരുന്നു.

പ്രത്യേക പരിശീലനം നേടിയ എന്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗാര്‍ഹികകൃഷി പ്രോത്സാഹിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എന്‍എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ് പറഞ്ഞു.

സ്കൂളില്‍ നടന്ന വിളവെ ടുപ്പുത്സവവും ജൈവവളങ്ങളുടെ വില്പനയും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി.കെ. റഷീദലി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് കൂത്തൂര്‍ ആധ്യക്ഷ്യം വഹിച്ചു. കൃഷി വകുപ്പ് അഡീ. ഡയറക്ടര്‍ എലിസബത്ത് മാത്യു, കൃഷി ഓഫീസര്‍ ടി. രജീന വാസുദേവന്‍, പിടിഎ പ്രസിഡന്‍റ് ജോണി പുതുപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ബെനോ തോമസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ്, ഹക്കീം വൈദ്യര്‍, ഭാരവാഹികളായ ആമിനത്ത് ജംഷീറ, മുഹമ്മദ് അന്‍സാര്‍, സഹദ് ബിന്‍ ഷുക്കൂര്‍, മുഹമ്മദ് നസീഫ്, അന്നമ്മ വര്‍ഗീസ്, ജസ്റ്റിന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org