പ്രഫ. ജോണ്‍ വര്‍ഗീസ് അന്തര്‍ദേശീയ വൈസ് പ്രസിഡന്‍റ്

ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ സംഘടനയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ളതുമായ സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ അന്തര്‍ദേശീയ ടെറിട്ടോറിയല്‍ വൈസ് പ്രസിഡന്‍റായി നിയമിച്ചു. വിന്‍സന്‍റ് ഡി പോള്‍ സഖ്യത്തിന്‍റെ ദേശീയ പ്രസിഡന്‍റായ ഇദ്ദേഹത്തിന് ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയാണു നല്‍കിയിരിക്കുന്നത്. പാരീസ് ആസ്ഥാനമായി 152 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അന്തര്‍ദേശീയ ഭരണസമിതിയില്‍ എത്തുന്ന ആദ്യത്തെ മലയാളിയും രണ്ടാമത്തെ ഭാരതീയനുമാണ് കോതമംഗലം രൂപതാംഗമായ ജോണ്‍ വര്‍ഗീസ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org