പ്രൊ-ലൈഫ് പതാകയും ലോഗോയും പ്രകാശനം ചെയ്തു

പ്രൊ-ലൈഫ് പതാകയും ലോഗോയും പ്രകാശനം ചെയ്തു

കൊച്ചി: പ്രൊലൈഫ് സമിതിയുടെ ലോഗോയും പതാകയും സംസ്ഥാന പ്രസിഡന്‍റ് സാബു ജോസിനു നല്കികൊണ്ട് ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു.

ലോഗോ മനോഹരമായി ചിത്രീകരിച്ചത് വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ലിറ്റില്‍ ഫ്ളവര്‍ ഇടവകാംഗമായ ടാബി ജോര്‍ജാണ്.

വരാപ്പുഴ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു. പ്രൊ-ലൈഫ് സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്‍റ് സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു. ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്.സി.സി, വരാപ്പുഴ രൂപതാ പ്രൊ-ലൈഫ്, ഫാമിലി ഡയറക്ടര്‍ ഫാ. ആന്‍റണി കൊച്ചേരി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ്‍, സെക്രട്ടറി മാര്‍ട്ടിന്‍ ന്യൂനസ്, എറണാകുളം മേഖലാ പ്രസിഡന്‍റ് ജോണ്‍സണ്‍ സി എബ്രാഹം, സിസ്റ്റര്‍ ജോസഫിന്‍, മിനിസ്ട്രി കോ ഓര്‍ഡിനേറ്റര്‍മാരായ ഫ്രാന്‍സിസ്ക, ഷൈനി തോമസ്, ലിസാ തോമസ്, ജോസ് നടുവിലപറമ്പ് എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org