സെമിനാരി നിറുത്തുന്നതിനെതിരെ അര്‍ജന്റീനയില്‍ പ്രതിഷേധം

സാന്‍ റാഫേലിലെ സാന്താ മരിയ മാഡ്രെ ഡി ഡിയോസ് സെമിനാരിയുടെ ചാപ്പല്‍
സാന്‍ റാഫേലിലെ സാന്താ മരിയ മാഡ്രെ ഡി ഡിയോസ് സെമിനാരിയുടെ ചാപ്പല്‍

അര്‍ജന്റീനയിലെ സാന്‍ റാഫേല്‍ രൂപതയിലെ സെമിനാരി അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അത്മായര്‍ രൂപതയുടെ കത്തീഡ്രലിനു മുമ്പില്‍ സമരം നടത്തി. ജപമാലയര്‍പണം നടത്തിക്കൊണ്ടായിരുന്നു സമരം. സെമിനാരി സെമിനാരിക്കാര്‍ക്കു തിരിച്ചു കൊടുക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായി നഗരത്തില്‍ കാര്‍ റാലിയും നടത്തി. 2020 അവസാനിക്കുന്നതോടെ സെമിനാരി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സെമിനാരി വിദ്യാര്‍ത്ഥികളെ മറ്റു സെമിനാരികളിലേയ്ക്ക് അയക്കുമെന്നും രൂപതാ ബിഷപ് എഡ്വേര്‍ഡോ തോസ്സിഗ് ആണ് അറിയിച്ചത്. വത്തിക്കാന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 7 റെക്ടര്‍മാര്‍ സെമിനാരിയില്‍ വന്നുവെന്നും ഈ സ്ഥിരതയില്ലായ്മ മൂലമാണ് സെമിനാരി നിറുത്താന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org