ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നത് സാഹോദര്യം നിറഞ്ഞ നന്മ – മാര്‍ മാത്യൂ മൂലക്കാട്ട്

ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നത് സാഹോദര്യം നിറഞ്ഞ നന്മ – മാര്‍ മാത്യൂ മൂലക്കാട്ട്

ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

ഫോട്ടോ അടിക്കുറിപ്പ് :  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ലൗലി ജോര്‍ജ്ജ്, ആലീസ് ജോസഫ്, ആര്യ രാജന്‍, അന്നമ്മ ജോസഫ്, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ സമീപം.

ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നത് സാഹോദര്യം നിറഞ്ഞ നന്മയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ മനസ്സിലാക്കി സഹായഹസ്തമൊരുക്കുവാന്‍ കഴിയുമ്പോഴാണ് സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹമായി നാം മാറുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കെ.എസ്.എസ്.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന അന്ധ ബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്.  അരി, പഞ്ചസാര, ചെറുപയര്‍, കടല, ഗോതമ്പ് പൊടി, റവ, ചായപ്പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളകുപൊടി, കടുക്, ജീരകം, ഉപ്പ്, കുക്കിംഗ് ഓയില്‍, കുളിസോപ്പ് എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഭിന്നശേഷിയുള്ള വ്യക്തികളുള്ള തിരഞ്ഞെടുക്കപ്പെട്ട 30 കുടുംബങ്ങള്‍ക്ക് പ്രതിമാസം രണ്ടായിരത്തി ഒരുനൂറ് രൂപാ വിലയുള്ള ഭക്ഷ്യക്കിറ്റുകള്‍ മൂന്നു മാസത്തേയ്ക്ക് ലഭ്യമാക്കത്തക്കവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org