പുത്തന്‍പാന ആലാപന മത്സരം

കോഴിക്കോട്: താമരശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ അര്‍ണോസ് പാതിരിയുടെ പ്രസിദ്ധമായ 'പുത്തന്‍പാന' എന്ന കാവ്യത്തെ ആസ്പദമാക്കി 'പുത്തന്‍പാന ആലാപന മത്സരം' സംഘടിപ്പിക്കുന്നു. മാര്‍ച്ച് 11-ന് ഉച്ച കഴിഞ്ഞ് രണ്ടിന് പിഎംഒസിയിലാണ് മത്സരം. താമരശേരി, കോഴിക്കോട്, ബത്തേരി രൂപതകളിലെ ഇടവകകളില്‍ നിന്നുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. ഒരു ഇടവകയില്‍ നിന്ന് ഒരു ടീമാണ് പങ്കെടുക്കേണ്ടത്. ടീമുകള്‍ വികാരിയച്ചന്‍റെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 25 ടീമുകള്‍ക്കേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3500 രൂപയും മൂന്നാം സമ്മാനം 2500 രൂപയും ആയിരിക്കും.
അഞ്ച് മിനിട്ടാണ് ആലാപന സമയം, അര്‍ണോസ് പാതിരിയുടെ പുത്തന്‍പാനയിലെ ഇഷ്ടമുള്ള പാദം പാടാവുന്നതാണ്, ഒരു ടീമില്‍ അഞ്ചു മുതല്‍ ഏഴു വരെ അംഗങ്ങള്‍ക്കു പങ്കെടുക്കാം, വാദ്യോപകരണങ്ങള്‍ ഉപയോഗിക്കരുത്, മൈക്ക് നല്‍കുന്നതാണ്, രജിസ്ട്രേഷന്‍ ഫീസ് ടീമിന് 100 രൂപ.
അര്‍ണോസ് പാതിരി അക്കാദമി അംഗവും സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ഫോക് ലോര്‍ അവാര്‍ഡ് ജേതാവുമായ ആന്‍റണി പുത്തൂര്‍ മാസ്റ്ററിന്‍റെ ആമുഖ ക്ലാസോടെയാണ് മത്സരം ആരംഭിക്കുന്നത്. മാര്‍ച്ച് 11 ഉച്ചയ്ക്ക് 1.30-ന് രജിസ്ട്രേഷനും രണ്ടു മണിക്ക് ക്ലാസ്സും ആരംഭിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ മാര്‍ച്ച് അഞ്ചിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിവരങ്ങള്‍ ക്ക്: 9495479045, 9562679940, 9446261682.

പുത്തന്‍പാന ആലാപന മത്സരം

തൃശൂര്‍: അര്‍ണോസ് പാതിരിയുടെ 285-ാം ചരമവാര്‍ഷികം പ്രമാണിച്ചു വേലൂര്‍ അര്‍ണോസ് പാതിരി അക്കാദമി നടത്തുന്ന അനുസ്മരണ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 9 ഞായറാഴ്ച രാവിലെ 9-ന് തൃശൂര്‍ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ "നാലാമത് അഖില കേരള പുത്തന്‍ പാന ആലാപന മത്സരം" നടത്തുന്നു. പുത്തന്‍പായനയിലെ ഏതു ഭാഗവും നോക്കി വായിക്കുകയോ കാണാതെയോ അഞ്ചു മിനിറ്റിനുള്ളില്‍ അവതരിപ്പിക്കാവുന്നതാണ്. പ്രായഭേദ ജാതിമതഭേദമെന്യേ പങ്കെടുക്കാവുന്ന ഈ മത്സരം നാലു വിഭാഗമായാണു നടത്തുക (15 വയസ്സ് വരെ, 16-35, 36-65, 66-നു മുകളില്‍) വിജയികളാകുന്ന ഓരോ വിഭാഗത്തിനും 3000 രൂപ, 2000 രൂപ, 1000 രൂപ വീതമുള്ള ക്യാഷ് അവാര്‍ഡുകളും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും അന്നുതന്നെ നടക്കുന്ന സമ്മേളനത്തില്‍ വച്ചു നല്കുന്നതാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാര്‍ച്ച് 10-ന് മുമ്പു "ബേബി മൂക്കന്‍, കണ്‍വീനര്‍, പുത്തന്‍പാന മത്സരകമ്മിറ്റി, ഒല്ലൂര്‍-580 306" എന്ന വിലാസത്തില്‍ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 559950932.

പ്രഭാഷണം

തൃശൂര്‍: 30 വര്‍ഷം സെന്‍റ് തോമസ് കോളജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. കെ.എസ്. സീതാരാമന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഡോ. ടി.ആര്‍. വിശ്വനാഥന്‍ ഏര്‍പ്പെടുത്തിയ പ്രൊഫ. കെ.എസ്. സീതാരാമന്‍ മെമ്മോറിയല്‍ ലെക്ചര്‍ ഐഐടി മദ്രാസില്‍നിന്നുള്ള പ്രൊഫ. ഡോ. വെങ്കിട്ടരാമന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ഒ. ജെന്‍സന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റവ. ഡോ. മാര്‍ട്ടിന്‍ കൊളമ്പത്ത്, സുബ്രഹ്മണ്യന്‍ സീതാരാമന്‍, പ്രൊഫ കെ.പി. അബ്രാഹം, പ്രൊഫ. പി.എം. ജോയി, ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org