പുതിയ കണ്ടുപിടുത്തവുമായി വിദ്യാര്‍ത്ഥികള്‍

പാലാ: രാമപുരം മാര്‍ ആഗസ്തീനോസ് കോളജി ലെ ഇലക്ട്രോണിക്സ് പി.ജി. വിഭാഗം വിദ്യാര്‍ത്ഥികള്‍ രൂപകല്പന ചെയ്തു പ്രാവര്‍ത്തികമാക്കിയ വിവിധ പ്രോജക്ടുകള്‍ ശ്രദ്ധേയമായി. ചെറിയ ഭാരം മുതല്‍ വലിയ ഭാരം വരെ എടുക്കുവാന്‍ ഉതകുന്ന വിധത്തിലുള്ള റോബോര്‍ട്ടിക് സംവിധാനവും നാളികേരം പൊതിച്ചു സ്വയം ചിരണ്ടിവരുന്ന പൂര്‍ണമായും ഓട്ടോമാറ്റിക് ചിരവയും കുറഞ്ഞ സ്ഥലത്തു കുറഞ്ഞ ചെലവില്‍ മണ്ണില്ലാതെ നടത്താവുന്ന ഹൈഡ്രോപോണിക് കൃഷിസംവിധാനവും പ്രോജക്ട് പ്രദര്‍ശനമേളയിലെ ആകര്‍ഷക ഘടകങ്ങളാണ്. തോമസ് സെബാസ്റ്റ്യന്‍, അര്‍ജുന്‍ ആര്‍., വില്‍സണ്‍, അര്‍ജുന്‍ ജിഷ്ണു പി. ബാബു, ഫെലിക്സ് എന്നീ എംഎസ്സി ഇലക്ട്രോമണിക് വിദ്യാര്‍ത്ഥികളുടെയും കിഷോര്‍, വിനീത് കുമാര്‍, ലിജിന്‍ ജോയി, ജിജോ സെബാസ്റ്റ്യന്‍ എന്നീ അദ്ധ്യാപകരുടെയും നേതൃത്വത്തിലാണു സംവിധാനങ്ങള്‍ രൂപകല്പന ചെയ്തത്.

നൂതന സാങ്കേതികവിദ്യയുടെ സമ്മേളനവും മികച്ച അദ്ധ്യാപകരുടെ മേല്‍നോട്ടവും കുട്ടികളുടെ കഠിനാദ്ധ്വാനവുമാണു നേട്ടത്തിനുകാരണമായതെന്നു കോളജ് പ്രിന്‍സിപ്പാള്‍ ഡോ. വി.ജെ. ജോസഫ് പറഞ്ഞു. പ്രോജക്ട് രൂപകല്പന ചെയ്ത അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കോളജ് മാനേജര്‍ റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ അനുമോദിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org