രക്തദാനത്തിനു വിദ്യാര്‍ത്ഥികള്‍

രക്തദാനത്തിനു വിദ്യാര്‍ത്ഥികള്‍

അങ്ങാടിപ്പുറം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജീവനുവേണ്ടിയുള്ള വിളികള്‍ക്ക് പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഉത്തരം നല്‍കി തുടങ്ങിയിട്ട് ഇത് പതിന്നാലാം വര്‍ഷം.

രക്തദാനം ജീവദാനം എന്ന മഹദ്വചനം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സ്കൂളിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയിലെ രക്തബാങ്കിലേക്ക് ഇതിനകം നല്‍കിയത് 1400 കുപ്പി രക്തം.

നാഷണല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തകരുടെ നേ തൃത്വത്തില്‍ ജനകീയ പങ്കാ ളിത്തത്തോടെയാണ് രക്ത ദാനത്തിന്‍റെ പതിന്നാലാം വാര്‍ഷികം സ്കൂളില്‍ നട ന്നത് .

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 17 വയസ്സു പൂര്‍ത്തിയായവരാണ് ഓരോ തവണയും സ്കൂളില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പില്‍ പങ്കാളികളാകാന്‍ ഉത്സാഹത്തോടെയെത്തുന്നത്. 2005-ല്‍ ജില്ലയില്‍ ആദ്യമായി ഹയര്‍ സെക്കന്‍ഡറി തലത്തില്‍ രക്തദാനപ്രസ്ഥാനത്തിന് തുടക്കമിട്ടത് സെന്‍റ് മേരീസ് സ്കൂളാണ്.

രക്തം ദാനം ചെയ്യുന്നവര്‍ക്കെല്ലാം ഡോണര്‍ കാര്‍ഡ് ലഭിക്കുന്നതു കൊണ്ട് രക്തം ആവശ്യമായി വരുന്നവര്‍ക്കും ഇതൊരനുഗ്രഹമാണ്. സ്കൂളുമായി ബന്ധപ്പെടുന്നവര്‍ക്കെല്ലാം യഥാസമയം രക്തം എത്തിച്ചു നല്‍കാന്‍ ബെന്നി തോമസ്, മനോജ് കെ. പോള്‍, ജോഷി ജോസഫ് എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ സേവന വിഭാഗവും സദാ സന്നദ്ധരാണ്. രക്തദാനസേന എന്ന പേരില്‍ വാട്സ് ആപ് ഗ്രൂപ്പിനും തുടക്കമിട്ടു. രക്തം നല്‍കാന്‍ സന്മനസ്സുള്ള 200 പേര്‍ നിലവില്‍ ഗ്രൂപ്പിലുണ്ട്.

രക്തദാന ക്യാമ്പും വാട്സ് ആപ് ഗ്രൂപ്പും പെരിന്തല്‍മണ്ണ സി.ഐ., ടി.എസ്. ബിനു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബെനോ തോമസ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ്, ഭാരവാഹികളായ ഷോണ്‍ ഷാ സഖറിയ, സുഹൈല്‍ കൊല്ലാരന്‍, ടി. മുഹമ്മദ് സലാഹുദ്ദീന്‍, അലീന ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org