പ്രധാനമന്ത്രിക്ക് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ രാജ്യവ്യാപക നിവേദനം

പ്രധാനമന്ത്രിക്ക് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ രാജ്യവ്യാപക നിവേദനം

ആര്‍സിഇപി കര്‍ഷകവിരുദ്ധ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തുടരുന്ന അടവുനയം അവസാനിപ്പിച്ച് പിന്മാറണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലാ കളക്ടര്‍മാര്‍വഴി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. കേരള സംസ്ഥാനതല നിവേദനം കോട്ടയത്ത് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ വൈസ് ചെയര്‍മാന്‍മാരായ ഡിജോ കാപ്പന്‍, ജോര്‍ജ് ജോസഫ് തെള്ളിയില്‍, കണ്‍വീനര്‍മാരായ അഡ്വ. പി.പി. ജോസഫ്, വി.ജെ. ലാലി. എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു.

ആര്‍സിഇപി കരാറിനെതിരെ ഇന്ത്യയിലെ എല്ലാ കളക്ട്രേറ്റുകളിലും ഒരേദിവസം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നത് ആദ്യമാണ്. നിലവില്‍ വിവിധ അംഗരാജ്യങ്ങളുമായി വ്യാപാരക്കമ്മി 10500 കോടി നിലനില്‍ക്കുമ്പോള്‍ ആര്‍സിഇപി സ്വതന്ത്രവ്യാപാരക്കരാറുമായി മുന്നോട്ടുനീങ്ങിയാല്‍ ആഗോള കമ്പോളമായി ഇന്ത്യ മാറുക മാത്രമല്ല, ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യ കീഴടക്കിയതുപോലെ ചൈന കീഴടക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് ഇന്ത്യയുടെ കൃഷി വ്യവസായ മേഖലയെ തീറെഴുതിക്കൊടുക്കുന്നത് ആത്മഹത്യാപരമാണെന്നും കരാറില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്നും നിവേദനം സമര്‍പ്പിച്ചതിനു ശേഷം രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഭാരവാഹികള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org