റവ. ഡോ. ജോണ്‍ കണ്ടത്തിക്കര സുപ്പീരിയര്‍ ജനറാള്‍

റവ. ഡോ. ജോണ്‍ കണ്ടത്തിക്കര സുപ്പീരിയര്‍ ജനറാള്‍

വിന്‍സെന്‍ഷ്യന്‍ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറാളായി റവ. ഡോ. ജോണ്‍ കണ്ടത്തിക്കര തെരഞ്ഞെടുക്കപ്പെട്ടു. കോതമംഗലം രൂപ തയിലെ കുണിഞ്ഞി ഇടവകാംഗമായ ഇദ്ദേഹം 1984-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ബാള്ട്ടി മോര്‍ ലൊയോള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൗണ്‍സലിംഗില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഫാ. ടോണി ചക്കുങ്കല്‍ (അസിസ്റ്റന്റ് ജനറല്‍, പ്രേഷിത പ്രവര്‍ത്തനം), ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ട് (പോപ്പുലര്‍ മിഷന്‍ ധ്യാനം, അജപാലനം), ഫാ. തോമസ് മംഗലത്ത് (വിദ്യാഭാസം, മാധ്യമങ്ങള്‍), ഫാ. ജോര്‍ജ് ഇലഞ്ഞിക്കല്‍പുത്തന്തറ (ധനകാര്യം) എന്നിവരെ ഭരണസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. ഇടപ്പ ള്ളിയിലെ വിന്‍സെന്‍ഷ്യന്‍ പൊതുകാര്യാലയത്തില്‍ നടന്ന 30-ാമതു ജനറല്‍ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org