രോഗാതുര ലോകത്തില്‍ ആരോഗ്യനാട്യം അസാദ്ധ്യം -മാര്‍പാപ്പ

രോഗാതുര ലോകത്തില്‍ ആരോഗ്യനാട്യം അസാദ്ധ്യം -മാര്‍പാപ്പ

പരിസ്ഥിതി സംരക്ഷണവും ഭൂമിയിലെ ജൈവവൈവിദ്ധ്യത്തോടുള്ള ആദരവും നമ്മെയെല്ലാം ബാധിക്കുന്ന കാര്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. രോഗാതുരമായിരിക്കുന്ന ലോകത്തില്‍ സ്വയം ആരോഗ്യമുള്ളവരാണെന്നു നടിച്ചുകൊണ്ടു നമുക്കു മുന്നോട്ടു പോകാനാവില്ലെന്നു കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ട്യൂക്യുവിനയച്ച കത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പരിസ്ഥിതി ദിനാഘോഷത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ളതായിരുന്നു മാര്‍പാപ്പയുടെ കത്ത്. ഈ വര്‍ഷത്തെ യു എന്നിന്റെ ഔദ്യോഗിക പരിസ്ഥിതി ദിനാഘോഷം (ജൂണ്‍ 5) കൊളംബിയായിലായിരുന്നു. കോവിഡ് മൂലം ഓണ്‍ ലൈന്‍ ആയിട്ടാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.

നമ്മുടെ മാതാവായ ഭൂമിയില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്ന മുറിവുകള്‍ നമ്മെയും മുറിവേല്‍പിച്ചിട്ടുണ്ടെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്കു കരുതലേകുന്നതിനു ഭാവിയെക്കുറിച്ചുള്ള ദീര്‍ഘദര്‍ശനം അത്യാവശ്യമാണ്. ദ്രുത, സുഗമ ലാഭമായിരിക്കരുത് നമ്മുടെ ലക്ഷ്യം. ഇപ്പോള്‍ ഭൂമി അഭിമുഖീകരിക്കുന്ന സാഹചര്യത്തിന്റെ ഗൗരവത്തെക്കുറിച്ച് നമുക്ക് ഉത്കണ്ഠ വേണം. ലാഭത്തോടുള്ള അത്യാഗ്രഹം മൂലം ഭൂമിക്കു മേല്‍ നടക്കുന്ന ചൂഷണത്തോടും നിയമലംഘനങ്ങളോടും നിസംഗത പാലിക്കാന്‍ പറ്റുന്ന ഒരു സമയമല്ലിത് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org