കരട് റബര്‍നയം കര്‍ഷകരെ അപമാനിക്കുന്നത്: ഇന്‍ഫാം

റബര്‍ മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുവാനോ വിലത്തകര്‍ച്ചയെ അതിജീവിക്കുവാനോ ഉതകുന്ന നിര്‍ദ്ദേശങ്ങളൊന്നുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കരട് റബര്‍ നയം കര്‍ഷകരെ അപമാനിക്കുന്നതാണെന്ന് കര്‍ഷകരുടെ ദേശീയ സമിതിയായ നാഷണല്‍ ഫാര്‍മേഴ്സ് മൂവ്മെന്‍റ്( ഇന്‍ഫാം).

ഇതിനോടകം റബര്‍ബോര്‍ഡ് പ്രസിദ്ധീകരിച്ച റബര്‍ കയറ്റുമതി, ഇറക്കുമതി, റബര്‍കൃഷി വിസ്തീര്‍ണ്ണം, റബര്‍ വ്യവസായങ്ങള്‍ എന്നിവയുടെ കണക്കുകള്‍ മാത്രം ചൂണ്ടിക്കാട്ടിയ കരട് റബര്‍നയം ചായം പൂശിയ പൊള്ളത്തരമാണ്. ഏഴു ലക്ഷ്യങ്ങളാണ് കരടുനയത്തില്‍ അക്കമിട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഇവയിലൊന്നും റബറിന്‍റെ ന്യായവിലയെക്കുറിച്ചോ കര്‍ഷക സംരക്ഷണത്തെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല. സാമ്പത്തിക സാമൂഹിക പരിസ്ഥിതി സംരക്ഷണത്തിലൂടെ റബര്‍ മേഖലയുടെ പൊതുവായ നിലനില്‍പ്പും വികസനവും, റബര്‍ വ്യവസായത്തിന്‍റെ വളര്‍ച്ച, റബര്‍ കൃഷിയുടെ വിസ്തീര്‍ണ്ണം കൂട്ടുക, ആവര്‍ത്തനകൃഷിയിലൂടെയും പുതുകൃഷിയിലൂടെയും റബറുത്പാദനമുയര്‍ത്തി വരുമാനം ലഭ്യമാക്കുക, ആഭ്യന്തര റബര്‍ വ്യവസായത്തിനുള്ള അസംസ്കൃത റബര്‍ സുലഭമാക്കുക, പ്രകൃതിദത്ത റബറിന്‍റെ ഗുണമേന്മ അന്തര്‍ദേശീയ നിലവാരത്തിലേയ്ക്കുയര്‍ത്തുക, കയറ്റുമതിക്കുതകുന്ന ഉന്നതമേന്മയുളള റബറുല്പന്നങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുക എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും കണക്കുകളുമാണ് ഏഴു അദ്ധ്യായങ്ങളിലുള്ള കരട് റബര്‍നയം 2019-ല്‍ വിശദീകരിക്കുന്നത്. ഇവയൊന്നും പ്രതിസന്ധിയിലായിരിക്കുന്ന കര്‍ഷകരെ സംരക്ഷിക്കുവാനോ ആഭ്യന്തരവിപണിവില ഉയര്‍ത്തുവാനോ ഉതകുന്നതല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org