സഹൃദയ ഹെയർ ബാങ്ക് പദ്ധതിക്ക് തുടക്കമായി

സഹൃദയ ഹെയർ ബാങ്ക് പദ്ധതിക്ക് തുടക്കമായി

തൊണ്ണൂറിലധികം പേർ  കേശദാനം നടത്തി

രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതുപോലെതന്നെ രോഗബാധിതരോട് കാരുണ്യത്തോടെ ഇടപെടാനും നമുക്ക് കടമയുണ്ടെന്ന് സിനിമാതാരം ആശാ ശരത്ത് അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ നടപ്പാക്കിവരുന്ന ആശാകിരണം പദ്ധതിയുടെ ഭാഗമായി, കാൻസർ രോഗത്തിനുള്ള റേഡിയേഷൻ മൂലം മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യ വിഗ് ലഭ്യമാക്കുന്ന  കേശദാന പ ദ്ധതിയായ സഹൃദയ ഹെയർ ബാങ്കിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.  എഴുപുന്ന സെന്റ് റാഫേൽസ് ഇടവക വിശ്വാസ പരിശീലന വിഭാഗത്തിൻറെയും സെന്റ് റാഫേൽ ഹയർ സെക്കണ്ടറി സ്‌കൂളിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികളും മുതിർന്നവരുമായി  തൊണ്ണൂറിലധികം പേർ  കേശദാനം നടത്തി. വേദനിക്കുന്നവരോട് കാരുണ്യം കാണിക്കാൻ കുട്ടിക്കാലം മുതൽ തന്നെ പ്രചോദനമേകാൻ കേശദാന പദ്ധതി സഹായിക്കുമെന്നും ആശാ ശരത്ത് കൂട്ടിച്ചേർത്തു. സെന്റ് റാഫേൽസ് പള്ളി വികാരി ഫാ. പോൾ ചെറുപിള്ളി അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഹെയർ ബാങ്ക് പദ്ധതിയെക്കുറിച്ച്  വിശദീകരിച്ചു. ഡൊമിനിക് സാവിയോ തോമസ്,  അനന്തു ഷാജി, സിസ്റ്റർ ആൻസി പുത്തൻപുരയ്ക്കൽ, റാണി ചാക്കോ എന്നിവർ സംസാരിച്ചു.

ഫോട്ടോ: സഹൃദയ ഹെയർ ബാങ്കിന്റെ ഉദ്‌ഘാടനം സിനിമാതാരം ആശാ ശരത്ത് നിർവഹിക്കുന്നു.  ഫാ. ജോസ് കൊളുത്തുവെള്ളിൽ, കുമാരി ലിയ,   ഫാ. പോൾ ചെറുപിള്ളി, റാണി ചാക്കോ, സിസ്റ്റർ ആൻസി എന്നിവർ സമീപം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org