സഹൃദയ കാരുണ്യ സ്പര്‍ശം പദ്ധതിക്കു തുടക്കമായി

സഹൃദയ കാരുണ്യ സ്പര്‍ശം പദ്ധതിക്കു തുടക്കമായി

എറണാകുളം-അങ്കമാ ലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, കൊച്ചി സിറ്റി പോലീസുമായി സഹകരിച്ചു കൊണ്ട് നടപ്പാക്കുന്ന കാരുണ്യസ്പര്‍ശം ഭക്ഷണ വിതരണ പദ്ധതിക്കു തുടക്കമായി. കൊറോണാ ഭീതിയില്‍ വ്യാപാര സ്ഥാപനങ്ങളാകെ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്ന ഭിക്ഷാടകര്‍ക്ക് ഭക്ഷണമെത്തിക്കുന്ന സംരംഭമാണ് കാരുണ്യ സ്പര്‍ശം. സൗത്ത്, നോര്‍ത്ത് റയില്‍വേ സ്റ്റേഷനുകള്‍, ഹൈക്കോടതി, കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്, എം.ജി. റോഡ് പരിസരങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സിറ്റി പോലീസ് അസി. ക മ്മീഷണര്‍ കെ. ലാല്‍ജി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വിജയകുമാര്‍, അനന്തലാല്‍, സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, അസി. ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, ബ്രദര്‍ ഡിന്‍റോ മാണിക്കത്താന്‍ എന്നിവര്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ ഇരുനൂറോളം ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org