സഹൃദയ വിദ്യാര്‍ത്ഥി സുരക്ഷാ ഇന്‍ഷൂറന്‍സ്

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കിവരുന്ന വിദ്യാര്‍ത്ഥി സുരക്ഷാ ഇന്‍ഷൂറന്‍സ് പദ്ധതി അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നു. 5 മുതല്‍ 18 വയസ്സു വരെ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട, രോഗചികിത്സാ ആനുകൂല്യം നല്‍കുന്ന ഈ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ വാര്‍ഷിക പ്രീമിയം 150 രൂപയാണ്. അംഗമായി ചേരുന്ന കുട്ടിക്ക് പോളിസി കാലാവധിക്കുള്ളില്‍ അപകടം മൂലമുണ്ടാകുന്ന കിടത്തി ചികിത്സകള്‍ക്ക് 25,000 രൂപ വരെയും ഒ.പി. ചികിത്സകള്‍ക്ക് 1,000 വരെയും ചികിത്സാചെലവുകള്‍ ലഭിക്കും. സാധാരണ രോഗങ്ങള്‍ മൂലമുള്ള അംഗീകൃത ആശുപത്രികളിലെ കിടത്തി ചികിത്സകള്‍ക്ക് 10,000 രൂപവരെയും ലഭിക്കും. കൂടാതെ കുട്ടിയുടെ വരുമാനദാതാവായ പിതാവ്/മാതാവ് പോളിസി കാലയളവിനുള്ളില്‍ അപ കടം മൂലം മരണപ്പെട്ടാല്‍ അവകാശിക്ക് ഒരു ലക്ഷം രൂപ ആശ്വാസ ധനമായും ലഭിക്കും. സ്കൂളുകള്‍ വഴിയോ സണ്‍ഡേ സ്കൂളുകള്‍ വഴിയോ പദ്ധതിയില്‍ അംഗത്വം നേടാം. സ്കൂളിന്‍റെ പേര്, സ്റ്റാന്‍ഡേര്‍ഡ്, ഡിവിഷന്‍, വിദ്യാര്‍ത്ഥിയുടെ പേര്, ജന്‍ഡര്‍, ജനനതീയതി, വരുമാനപിതാവിന്‍റെ/ മാതാവിന്‍റെ പേര്, കുട്ടിയുമായുള്ള ബന്ധം എന്നിവ ഉള്‍പ്പെടുത്തിയ ലിസ്റ്റ് ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടെ പ്രീമിയം സഹിതം സഹൃദയ ഓഫീസില്‍ നല്കി അംഗത്വം നേടാവുന്നതാണ്. അവസാന തീയതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ: 9496511444.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org